UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിന്‍സണ്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചു

അഴിമുഖം പ്രതിനിധി

മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചു. സിബി മാത്യൂസ് ഏപ്രില്‍ 23ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനാവുക. പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് നിയമനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. എബി കുര്യാക്കോസ്, അങ്കത്തില്‍ ജയകുമാര്‍, ജിആര്‍ ദേവദാസ്, അബ്ദുല്‍ മജീദ്‌, റോയ്സ് ചിറയില്‍ എന്നിവര്‍ കമ്മീഷണര്‍മാരായും നിയമിക്കപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമാണ് ഇതെന്ന്  വിഎസ് ആരോപിച്ചു. ആകെ 269 അപേക്ഷകള്‍ വന്നിട്ടുണ്ടായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെന്നപ്പോള്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി നല്‍കാന്‍ വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ഇന്നും യോഗം ചേര്‍ന്നിരുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍