UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ മലയാളിയെ അറസ്റ്റ് ചെയ്തു. മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും മലയാളിയുമായ രഞ്ജിത്തിനെ പഞ്ചാബില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ഐഎസ്ക്ക്ഐയ്ക്ക് ചോര്‍ത്തി നല്‍കിയതിനാണ് അറസ്റ്റ്. വ്യോമസേനയിലെ നോണ്‍ കമ്മീഷണ്ഡ് കാറ്റഗറിയില്‍ ജോലി നോക്കിയിരുന്ന ഇയാളെ  പിരിച്ചു വിട്ടതായി ഉത്തരവിറങ്ങിയിരുന്നു, തുടര്‍ന്ന് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം തന്നെ കുടുക്കിയതാണെന്ന് രഞ്ജിത്ത് മാധ്യമങ്ങളോടു പറഞ്ഞു.

പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഭതിണ്ഡ വ്യോമതാവളത്തില്‍    ജോലി ചെയ്തിരുന്ന ഇയാളെ സ്ത്രീയെ ഉപയോഗിച്ച് വശീകരിച്ചാണ് ചാരവൃത്തിയിലേക്കെത്തിച്ചത്. ഇന്ത്യന്‍ സേനയെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തിക്കൊടുത്തെന്ന ആരോപണത്തില്‍ മുന്‍ സൈനികോദ്യോഗസ്ഥന്‍  ഗോവര്‍ധന്‍ സിംഗ് റാത്തോഡിനെ അറസ്റ്റ് ചെയ്തതിനു തുടര്‍ച്ചയായാണ്‌ രഞ്ജിത്തും പിടിയിലായത്.ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന ഇന്ത്യയുടെ സേനയിലെ അംഗങ്ങളെ പിടികൂടിന്നതിനായി ഡല്‍ഹി ക്രൈബ്രാഞ്ച് രൂപീകരിച്ച  പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍