UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കുമാര്‍ കൊയ് രാള അന്തരിച്ചു. കാഠ്മണ്ഡുവിലാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. അമേരിക്കയില്‍ അദ്ദേഹം അര്‍ബുദത്തിന് ചികിത്സ തേടിയിരുന്നു. എഴുപത്തിയൊമ്പത് വയസ്സായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നേപ്പാളിന്റെ പുതിയ ഭരണഘടന നടപ്പിലാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. 2014-ലാണ് അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായത്.

ബനാറസില്‍ 1939-ല്‍ ജനിച്ച കൊയ് രാള 1954-ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 1960-ല്‍ രാജകുടുംബം അധികാരമേറ്റതിനെ തുടര്‍ന്ന് നീണ്ട 16 വര്‍ഷങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പ്രവാസിയായി കഴിയേണ്ടി വന്നിരുന്നു. 1973-ല്‍ ഒരു വിമാനം തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ മൂന്ന് വര്‍ഷം ജയിലിലും അദ്ദേഹം കിടന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍