UPDATES

കായികം

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടി20യും വിടുന്നു

നേരത്തെ 2016ല്‍ മക്കല്ലം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു.

ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച വെടിക്കെട്ട്  ബാറ്റ്‌സ്മാന്‍മാരില്‍
ഒരാ ളായിരുന്ന ബ്രണ്ടന്‍ മക്കല്ലം ടി20യില്‍ നിന്നും വിരമിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച മക്കല്ലം ക്ലബുകള്‍ക്കായാണ് മൈതാനത്ത് ഇറങ്ങുന്നത്. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ കളിച്ചാണ് വിരമിക്കുന്നതെന്നാണ് വിവരം. ബ്രിസ്ബെന്‍ ഹീറ്റ്സിനുവേണ്ടി കളിക്കുന്ന താരം തന്റെ വിരമിക്കല്‍ സഹകളിക്കാരോട് അറിയിച്ചു കഴിഞ്ഞു. അതേസമയം, മറ്റു ലീഗുകളില്‍ ഈവര്‍ഷം വരെ തുടരുമെന്നും മക്കുല്ലം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ 2016ല്‍ മക്കല്ലം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്‍ പോലുള്ള ലീഗുകളില്‍ സജീമായിരുന്ന താരത്തെ ഇത്തവണ ഐപിഎല്ലിഎല്‍ ടീമുകള്‍ ലേലത്തിനെടുക്കുകയും ചെയ്തില്ല. 2019ന് ശേഷം കളിക്കാരനെന്ന നിലയില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചന മക്കല്ലം നല്‍കിയിട്ടുണ്ട്. വിരമിക്കലിന് ശേഷം പരിശീലകനാകാനാണ് താരത്തിന്റെ തീരുമാനം.

2011 മുതല്‍ മക്കല്ലം ബ്രിസ്ബെന്‍ ടീമില്‍ അംഗമാണ്. 34 മത്സരങ്ങളില്‍ നിന്നായി 920 റണ്‍സും സ്വന്തമാക്കി. ഹീറ്റ്സിനുവേണ്ടി കളിക്കാന്‍ അത്യധികം ഇഷ്ടപ്പെടുന്നതായി താരം പറഞ്ഞു. ആരാധകരുടെ സ്നേഹവും അവര്‍ നല്‍കുന്ന പിന്തുണയും ആസ്വദിച്ചിട്ടുണ്ട്. ക്രിക്കറ്റ് രംഗത്തെ ദീര്‍ഘകാലത്തെ പരിചയ സമ്പന്നത തനിക്ക് പരിശീലകനെന്ന നിലയിലേക്ക് മാറുമ്പോള്‍ ഗുണം ചെയ്യുമെന്നും മക്കല്ലം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍