UPDATES

കല്‍ക്കരിപ്പാടം അഴിമതി; മന്‍മോഹന്‍ സിംഗിനെ പ്രതി ചേര്‍ത്തു

അഴിമുഖം പ്രതിനിധി

ഹിന്‍ഡാല്‍കോ കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സിബിഐ കോടതി പ്രതിചേര്‍ത്തു. അടുത്തമാസം എട്ടിന് നേരിട്ട് ഹാജരായി മൊഴിനല്‍കണമെന്നാവശ്യപ്പെട്ട് പ്രത്യേക സിബിഐ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ കേസില്‍ നേരത്തെ സിബിഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നത്. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ച കാലത്ത് മന്‍മോഹന്‍ സിംഗ് ആയിരുന്നു വകുപ്പ് കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് ഡോ.സിംഗിനെ ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറാകാതിരുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ അദ്ദേഹത്തെ വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.

2006-09 പ്രധാനമന്ത്രി തന്നെ കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് കല്‍ക്കരി ഖനനത്തിന് അപേക്ഷ നല്‍കിയ കമ്പനികളുടെ യോഗ്യതകള്‍ പോലും പരിശോധിക്കാതെയാണ് അനുമതി നല്‍കിയെന്നതാണ് കേസ്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലും വന്‍ ക്രമക്കേട് നടന്നതായാണ് ആരോപണം നിലവിലുള്ളത്.

ഡോ. സിംഗിനെ കൂടാതെ വ്യവസായി കുമാരമംഗലം ബിര്‍ല, കല്‍ക്കരി മന്ത്രാലയ മുന്‍സെക്രട്ടറി പി സി പരാഖ് എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെക്കൂടി കോടതി പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരോടും ഏപ്രില്‍ എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍