UPDATES

ഒരേ റാങ്ക് ഒരേ പെന്‍ഷനാവശ്യപ്പെട്ട് വിമുക്ത ഭടന്‍ അത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

ഒരേ റാങ്ക് ഒരേ പെന്‍ഷനാവശ്യപ്പെട്ട് സമരം നടത്തിയിരുന്ന വിമുക്ത ഭടന്‍ അത്മഹത്യ ചെയ്തു. വിമുക്ത ഭടന്‍മാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് ഹരിയാന സ്വദേശിയായ സുബൈദര്‍ രാംകിഷന്‍ ഗ്രെവാള്‍ ഇന്നലെ അത്മഹത്യ ചെയ്തത്. വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാംകിഷന്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്നു.

ഭിവാനിയിലെ ബമ് ല സ്വദേശിയായ രാംകിഷന്റെ അത്മഹത്യ കുറിപ്പില്‍ പറയുന്നത്, ‘വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍ അതിനായി കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങണം’ എന്നാണ്.

ഒരേ റാങ്ക് ഒരേ പെന്‍ഷനുമായിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ നേരിട്ട് കണ്ട പരാതി സമര്‍പ്പിക്കാനായി, കഴിഞ്ഞ ദിവസം രാംകിഷന്‍ അനുവാദം തേടിയിരുന്നു. എന്നാല്‍ പരീക്കര്‍ രാംകിഷന്റെ ആവിശ്യം നിഷേധിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍