UPDATES

സിബിഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

സിബിഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. മുന്‍ടെലികോം മന്ത്രിയായ ദയാനിധി മാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ അധ്യക്ഷനായ ബഞ്ച് മാരനെ അറസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതി ഇപ്രകാരം പറഞ്ഞത്. അതേസമയം ദയാനിധി മാരനെ അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ അറസ്റ്റും സുപ്രീംകോടതി സ്റ്റേ ചെയ്തു. സെപ്തംബര്‍ 14-വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ചെന്നൈ ഹൈക്കോടതി മാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് മാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍