UPDATES

യാത്ര

ഇന്ത്യന്‍ ബജറ്റ് സഞ്ചാരികള്‍ക്ക് ഈ സീസണില്‍ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍

സ്‌കൈസ്‌കാനര്‍, ഇന്ത്യകാര്‍ക്ക് സന്ദര്‍ശിക്കാവുന്ന ബജറ്റ് സൗഹാര്‍ദ്ദ വിദേശയിടങ്ങളുടെ ഒരു പട്ടികയിട്ടിട്ടുണ്ട്

അവധിക്കാലത്ത് നിങ്ങളുടെ ബജറ്റിനനുസരിച്ച് പോകാന്‍ കഴിയുന്ന വിദേശ യാത്രകള്‍ക്ക് ഒരുങ്ങുകയാണോ? അങ്ങനെയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും. ഒരു ആഗോള യാത്ര സെര്‍ച്ച് എഞ്ചിനായി സ്‌കൈസ്‌കാനര്‍, നമ്മള്‍ ഇന്ത്യകാര്‍ക്ക് സന്ദര്‍ശിക്കാവുന്ന ബജറ്റ് സൗഹാര്‍ദ്ദ വിദേശയിടങ്ങളുടെ ഒരു പട്ടികയിട്ടിട്ടുണ്ട്. 50 മില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ സ്‌കൈസ്‌കാനറിന്റെ പട്ടികയിലുള്ള ബജറ്റ് സൗഹാര്‍ദ്ദ വിദേശരാജ്യങ്ങള്‍ ഇവയാണ്-

കോസ്‌റ്റോറിക്ക



2016-ല്‍ ഏറ്റവും സന്തോഷകരമായി ആളുകള്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 15-നുള്ളില്‍ കയറിയ രാജ്യമാണ് കോസ്‌റ്റോറിക്ക. സാഹസിക വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണിവിടെ. ഇന്ത്യന്‍ കറന്‍സിയുമായി വിനിമയ മാറ്റത്തിന് അനുകൂലമായ സാഹചര്യമാണിവിടെ. കോസ്‌റ്റോറിക്ക സന്ദര്‍ശിക്കാന്‍ ഏറ്റവും ചിലവു കുറഞ്ഞമാസം നവംബര്‍ മാസമാണ്. ഏതു സഞ്ചാരിയെയും ഇവടുത്തെ തുറന്ന മനോഭാവം അതിശയപ്പെടുത്തും. ഒരു കടല്‍ തീരത്ത് നിന്ന് അടുത്ത തീരത്തേക്ക് കാറിലാണെങ്കില്‍ മൂന്ന് മണിക്കൂറത്തെ ദൈര്‍ഘ്യമെയുള്ളൂ. അവിടെ സഞ്ചാരികള്‍ക്ക് സ്‌നോര്‍ക്കെലിംഗ്, സര്‍ഫിംഗ്, കനോപ്പി ടൂറിംഗ്, സ്‌നോര്‍ക്കെലിംഗ്, കയാക്കിങ്, ജെറ്റ് സ്‌കീയിംഗ്, റാഫ്റ്റിങ് തുടങ്ങി വിനോദ ഉപാധികള്‍ ധാരാളമുണ്ട്.

സിംബാബ്‌വെ


വനസഞ്ചാരത്തിന് താല്‍പര്യമുള്ളവര്‍ക്ക് പറ്റിയിടമാണ് സിംബാബ്‌വെ. ഇവിടുത്തെ പ്രധാന സ്ഥലം നാഷണ്ല്‍ പാര്‍ക്കുകളാണ്. ബജറ്റ് അവധിക്കാല യാത്രക്ക് പറ്റിയ ഇടമാണിവിടെ. ഇന്ത്യന്‍ രൂപയ്ക്ക് ഇവിടെ മൂല്യം കൂടുതലായതുകൊണ്ട് ഇങ്ങോട്ടുള്ളയാത്രയും ഇവിടുത്തെ ജീവിതവും അഘോഷമാക്കാം. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടവും, വിഖ്യാതമായ നാഷണല്‍ പാര്‍ക്കും, ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച പുരാതനയിടങ്ങളും കാഴ്ചകളുടെ വിസ്മയലോകം ഒരുക്കുന്നവയാണ്. മാട്ടോപോസ് നാഷണല്‍ പാര്‍ക്ക്, ഹ്വോഞ്ച് നാഷണല്‍ പാര്‍ക്ക്, സിംബാബ്‌വെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന മുച്ച്യര്‍ ടൗണും ചിന്‍ഹോയ് ഗുഹകളും അവിടെ കണ്ടിരിക്കേണ്ടയിടങ്ങളാണ്.

ഇന്തോനേഷ്യ


ഇന്ത്യകാരുടെ പ്രിയപ്പെട്ടയിടങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യയില്‍ ഉള്‍പ്പെടുന്ന ബാലി ദ്വീപ്‌സ്. ഇന്ത്യാക്കാരുടെ മനസ്സില്‍ ശാശ്വതമായ ഇടമുള്ള, ലോകത്തിലെ ഏറ്റവു വലിയ ദ്വീപായ ഇന്തോനേഷ്യയിലേക്ക് യാത്രചെയ്യാന്‍ സാമ്പത്തികമായി അനുയോജ്യമായ സമയം മേയിലാണ്. ഏതോരു സമുദ്രതീര പ്രേമിയെയും വശ്യതയോടെ അടുപ്പിക്കുന്ന ഒരു പ്രദേശമാണിവിടെ. ചിത്രസമാനമായ മനോഹരമായ സ്ഥലങ്ങളും ആകാശ നീലിമയുടെ ഭംഗിയുള്ള ജലനിരപ്പുകളും അതിലെ വശ്യമായ പവിഴപ്പുറ്റുകളും ഇവിടുത്തെ പ്രത്യേകതകളാണ്. ലോക പ്രശസ്തമായ അഗ്നിപര്‍വ്വതങ്ങളും ലോത്തിലെ ഏറ്റവും വലിയ പല്ലി വര്‍ഗ്ഗമായ കോമഡോ ഡ്രാഗണുകളും, ആനകളും, ഒറാങ്ങ് ഊട്ടാനുകളും, കടുവകളും നിറഞ്ഞ കാടുകളും സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ഇടങ്ങളാണ്. ജാവയിലേക്കുള്ള തുറന്ന ട്രെയിന്‍ യാത്ര, കളിമടനിലേക്കുള്ള ബോട്ട് യാത്ര, വെസ്റ്റ് ടൈമര്‍ ഗ്രാമത്തിലേക്കുള്ള കാട്ടികൂടിയുള്ള ട്രക്കിംഗ് ഇവയെല്ലാം ജീവിതത്തില്‍ ഇന്നു വഉണ്ടായിട്ടില്ലാത്ത അനുഭവങ്ങളാണ് നല്‍കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് അവിസ്മരണിയമായ ദിനങ്ങളായിരിക്കും 17,000-ഓളം വരുന്ന ദ്വീപുകളടങ്ങിയ ഇന്തോനേഷ്യ സമ്മാനിക്കുക.

ശ്രീലങ്ക



ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍പ്പെട്ടതാണ് ശ്രീലങ്ക. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്നയിടവും കൂടിയാണിവിടെ. 2013-ല്‍ പ്രമുഖ ട്രാവല്‍ ഗൈഡ് ബുക്കായ ‘ലോണലി പ്ലാനെറ്റ്’ മികച്ച വിനോദ സഞ്ചാരയിടമായി തിരഞ്ഞെടുത്തത് ശ്രീലങ്കയെയായിരുന്നു. ചെറിയ രാജ്യമാണെങ്കിലും വളരെയധികം ജൈവവൈവിധ്യങ്ങളും വനവിഭവങ്ങളുമുള്ള ഇടമാണ് ശ്രീലങ്ക. ലോകത്തിലെ 34-ഓളം ജൈവവൈവിധ്യങ്ങളുടെ പ്രധാന കേന്ദ്രം ഇവിടെയാണന്ന് കണ്ടെത്തിയിട്ടുണ്ട്. 1600 കി.മീ വ്യാപിച്ചുകിടക്കുന്ന കടല്‍ തീരമുള്ള ശ്രീലങ്കയിലെ ബീച്ചുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ടതാണ്. ഇന്ത്യന്‍ രൂപയുമായിട്ടുള്ള കറന്‍സി വിനിമയത്തില്‍ തടസ്സമില്ലാത്തതുകൊണ്ട് നമ്മള്‍ക്ക് ഇവിടെ ഏതു സമയത്തും സന്ദര്‍ശിക്കാം. എന്നിരുന്നാലും മേയ്, ജൂണ്‍ മാസത്തില്‍ ടിക്കറ്റ് നിരക്കുകള്‍ക്ക് ഇളവുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍