UPDATES

കുപ്വാരയില്‍ പതിനൊന്നാം ക്ലാസുകാരന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ പരിക്കേറ്റ നാലു പേരില്‍പ്പെട്ട പതിനൊന്നാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. ഹന്ദ്വാരയില്‍ ഈയിടെ സൈന്യത്തിന്റെ വെടിവയ്പ്പില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവരുമായുള്ള ഏറ്റുമുട്ടലാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

വടക്കന്‍ കശ്മീരില്‍ അനവധിയിടങ്ങളില്‍ പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും അരങ്ങേറുകയാണ്. കുപ്വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.

ഒരു സൈനികന്‍ ഹന്ദ്വാരയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍