UPDATES

ഈ നാലു മലയാളി സംവിധായകര്‍ തൂമ്പയെടുത്തു പറമ്പ് കിളച്ചാല്‍!

അഴിമുഖം പ്രതിനിധി

തൂമ്പയെടുത്ത് പറമ്പില്‍ പോയൊന്നും കിളയ്ക്കണം… 

പേടിക്കണ്ട, നിങ്ങളോടല്ല, 

ഒരു സീന്‍ വിശദീകരിച്ചതാണ്. മലയാളത്തിലെ നാലു പേരുകേട്ട നാലു സംവിധായകരോടാണ് ഇങ്ങനെയൊരു സീന്‍ ചെയ്യാന്‍ ആവിശ്യപ്പെടുന്നതെങ്കില്‍ ,അതെങ്ങനെ വരും?

ആ നാലുപേര്‍ ആരൊക്കെയാണെന്ന് അറിഞ്ഞ ശേഷം ചിന്തിക്കു. ആ നാലുപേര്‍ ഇവരാണ്- അമല്‍ നീരദ്, വിനയന്‍, മേജര്‍ രവി, വൈശാഖ്.

സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഈ സംവിധായകന്‍മാരുടെ സിനിമകള്‍ ഓരോ സ്‌റ്റൈലുകളില്‍ ഉള്ളതാണ്. അതെങ്ങനെയുള്ളതാണെന്നു മലയാള പ്രേക്ഷകര്‍ക്ക് അറിയാവുന്നതുമാണ്. അതുകൊണ്ടു തന്നെ പറമ്പില്‍ കിളയ്ക്കുന്ന സീന്‍ ഇവരെങ്ങനെ ചെയ്യുമെന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ. ഡിങ്കോള്‍ഫി പ്രൊഡക്ഷന്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ നിങ്ങളെ രസിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍