UPDATES

ഡല്‍ഹി വീണ്ടും ലജ്ജിപ്പിക്കുന്നു; ഇത്തവണ നാലു വയസുകാരിയെ പിച്ചിചീന്തി വഴിയിലെറിഞ്ഞു

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ചേരി നിവാസിയായ നാലു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടു മുതല്‍ കാണാത പെണ്‍കുട്ടിയെ ആണ് ഡല്‍ഹിയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗമായി കേശവ് പുരത്തെ റയില്‍വേ ലൈനിനു സമീപത്ത് നിന്ന് കണ്ടെത്തിയത്. ക്രൂരപീഡനത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ മഹാവീര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി സഫ്ദര്‍ ജംഗ് ആശുപത്രിയിലേക്ക മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്ത് ബോധാവസ്ഥയില്‍ ആണെങ്കിലും ക്രൂരമായി ഏല്‍ക്കേണ്ടി വന്ന പീഡനത്തെ തുടര്‍ന്നുള്ള വേദനയില്‍ നിന്ന് അവള്‍ മുക്തയായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു പെയിന്ററുടെ മകളായ ഈ കുട്ടിയെ വീടിനു പുറത്ത് കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകുന്നത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപക്ഷേച്ചിതാകാമെന്നാണ് പൊലീസ് നിഗമനം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പ്രതിയെ പറ്റി സൂചനകളൊന്നും കിട്ടിയിട്ടില്ല. കുട്ടി സംസാരിക്കാന്‍ ആരംഭിച്ചാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍