UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടന്നത് ഭീകരാക്രമണം തന്നെ; ഫ്രാന്‍സ്വാ ഒലാദ്

അഴിമുഖം പ്രതിനിധി

ഫ്രാന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവം ഭീകരാക്രമണം തന്നെ എന്ന് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒലാദ്. പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ആണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.  ഫ്രാന്‍സ് ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീഷണിയിലാണ് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ മൂന്നുമാസം കൂടി നീട്ടിയതായും തീവ്രവാദത്തെ എന്തുവിലകൊടുത്തും എതിര്‍ക്കും. 10000 സൈനികരെ മേഖലയിലേക്ക് വിന്യസിക്കും എന്നും   അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളാണ് എന്നതുംനടന്നത് തികച്ചും രാക്ഷസീയമായ ഒരു ആക്രമണമാണ് എന്നും ഫ്രാന്‍സ്വാ ഓലാദ് കൂട്ടിച്ചേര്‍ത്തു. 

തെക്കന്‍ ഫ്രാന്‍സിലെ നഗരമായ നൈസിലെ ഫ്രഞ്ച് റിവിയേര റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക ബാസ്റ്റില്ലി ദിനോഘോഷത്തിനിടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം 10.40ഓടെ ആയിരുന്നു സംഭവം. ആയുധധാരിയായ അക്രമി ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 25 ടണ്‍ ഭാരവുമായി വന്ന ട്രക്ക് 100കിലോമീറ്ററിനു മേല്‍ വേഗതയില്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്. അനവധി പേരുടെ ജീവനെടുത്തുകൊണ്ട് രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷമാണ് ട്രക്ക് നില്‍ക്കുന്നത്.തുടര്‍ന്ന് അക്രമി ട്രാക്കില്‍ നിന്നും ഇറങ്ങി ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പോലീസുമായുള്ള വെടിവയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ട്രക്കിന്റെ വിന്‍ഡ് ഷീല്‍ഡും ഫ്രണ്ട് ഗ്രില്ലും ബുള്ളറ്റുകളാല്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

ട്രക്കില്‍ നിന്നും തോക്കുകളും ഗ്രനേഡുകളും പോലീസ് കണ്ടെത്തി.77 പേര്‍ ആണ് കൊല്ലപ്പെട്ടത് എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചെങ്കിലും എണ്ണം 80ല്‍ എത്തി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 18പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒരു പെണ്‍കുട്ടി ട്രക്കിനടിയില്‍പ്പെട്ടതു കണ്ട് വാഹനം നിര്‍ത്താന്‍ ഡ്രൈവറെ കൈയ്യുയര്‍ത്തിക്കാണിച്ചിരുന്നു. അയാള്‍ ആളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്ന് സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന നാദിര്‍ എല്‍ ഷഫെ പറയുന്നു.

‘അക്രമി ഫോണ്‍ എടുക്കുന്നത് ഞാന്‍ കണ്ടു. അതുവരെ നടന്നത് ഒരു അപകടം ആണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ അയാള്‍ പിന്നീട് എടുത്തത് ഒരു തോക്കാണ്. അതൊരു ഹാന്‍ഡ്ഗണ്‍ ആയിരുന്നു. അപ്പോഴേക്കും പോലീസ് ആക്രമിക്കു നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചിരുന്നു’-നാദിര്‍ സിഎന്‍ബിസി ചാനലിനോട് പറഞ്ഞു. 

സംഭവത്തിന് ഒരു ഗുരുതരമായ ഭീകരാക്രമണത്തിന് ആവശ്യമായ എല്ലാ ചേരുവകളും ഉണ്ടെന്ന് എന്‍ബിസി ന്യൂസ് ടെററിസം സെക്യൂരിറ്റി അനലിസ്റ്റും നോണ്‍പ്രോഫിറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടറും ആയ മാല്‍കം നാന്‍സ് അഭിപ്രായപ്പെട്ടു. സമാനമായ രീതി തന്നെയാണ് അല്‍ഖ്വൈദയും ഇസ്രായേലിലെ ആക്രമണകാരികളും ചിലയിടങ്ങളില്‍ ഉപയോഗിക്കാറുള്ളത് എന്നും മാല്‍കം പറഞ്ഞു.

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍