UPDATES

തിരിച്ചടിച്ച് ഫ്രാന്‍സ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളില്‍ ആക്രമണം

അഴിമുഖം പ്രതിനിധി

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായ റാഖയില്‍ ഫ്രാന്‍സ് ശക്തമായ വ്യോമാക്രമണം നടത്തി. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രങ്ങളില്‍ പത്ത് വിമാനങ്ങള്‍ 20 ബോംബുകള്‍ വര്‍ഷിച്ചുവെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകര പരിശീലന കേന്ദ്രവും ആയുധ ഡിപ്പോയും ഫ്രഞ്ച് സൈന്യം ആക്രമിച്ചു. പാരീസില്‍ വെള്ളിയാഴ്ച 120-ല്‍ അധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലേയാണ് ഫ്രാന്‍സ് ആക്രമണം നടത്തിയത്.

എന്നാല്‍ 30-ഓളം ബോംബുകള്‍ ഇട്ടെന്നും പ്രാദേശിക ഫുട്‌ബോള്‍ സ്റ്റേഡിയവും മ്യൂസിയവും ആരോഗ്യ സംവിധാനവും ആക്രമണത്തിന് ഇരയായിയെന്നും
സിറിയയില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ലക്ഷത്തില്‍ അധികം പേരുള്ള നഗരത്തിലെ വൈദ്യുതി വിതരണത്തേയും ബോംബാക്രമണം ബാധിച്ചു.

യുഎഇയിലേയും ജോര്‍ദ്ദാനിലേയും കേന്ദ്രങ്ങളില്‍ നിന്നുമാണ് ആക്രമണം നടത്തിയത് എന്ന് ഫ്രാന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. റാഖയിലെ ലക്ഷ്യകേന്ദ്രങ്ങളുടെ പട്ടിക അമേരിക്കയാണ് ഫ്രാന്‍സിന് നല്‍കിയത്. ഇരുരാഷ്ട്രങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ ആക്രമണത്തിന് മുമ്പ് ചര്‍ച്ച നടത്തിയിരുന്നുവെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍