ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാക്കൾ റുസ്സോയും വോൾട്ടയറും ആണെങ്കിൽ റഷ്യയിലെ ‘ഫ്രഞ്ച്’ വിപ്ലവം നയിച്ചത് ഗ്രീസ്മാനും, എംബപ്പേയും, പ്രോഗ്ബയുമാണ്.
20 വര്‍ഷത്തിന് ശേഷം ഫ്രാന്‍സിന് രണ്ടാം ഫുട്ബോള്‍ ലോകകപ്പ് കിരീടം. ക്രോയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് വീണ്ടും ലോകചാമ്പ്യന്‍മാരായത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നേതാക്കൾ റുസ്സോയും വോൾട്ടയറും ആണെങ്കിൽ റഷ്യയിലെ ‘ഫ്രഞ്ച്’ വിപ്ലവം നയിച്ചത് ഗ്രീസ്മാനും, എംബപ്പേയും, പ്രോഗ്ബയുമാണ്. വോൾഗയുടെ തീരത്ത് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസ് ക്രൊയേഷ്യയെ തോൽപ്പിച്ചത്. ഫ്രാൻസിന് വേണ്ടി ഗ്രീസ്മാൻ, പ്രോഗ്ബ, എംബപ്പേ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ ക്രൊയേഷ്യയുടെ മൻസൂക്കിച് വക ദാനം ആയിരുന്നു. ക്രൊയേഷ്യയുടെ ഗോളുകൾ പെരിസിച്, മൻസൂക്കിച് എന്നിവരിലൂടെയായിരുന്നു.
#FRA are the raining/reigning #WorldCup champions!
Sorry/not sorry about that pun. ☔ pic.twitter.com/FAWosoP8lX
— FIFA World Cup (@FIFAWorldCup) July 15, 2018
ക്രൊയേഷ്യൻ ടച്ചോടെ ആരംഭിച്ച ആദ്യ പകുതിയിൽ മേധാവിത്തം പുലർത്തിയതും ക്രോട്ടുകളായിരുന്നു. നാലാം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോള്‍ അവസരം. പക്ഷേ പെരിസിച്ചിന്റെ മുന്നേറ്റം ഫ്രാന്‍സ് പ്രതിരോധിച്ചു, ഏഴാം മിനുട്ടിൽ വീണ്ടും സ്ട്രിനിക്കിലൂടെ ക്രൊയേഷ്യയുടെ മുന്നേറ്റം, വലതുവിങ്ങിലൂടെ സ്ട്രിനിക് പന്തുമായി ബോക്‌സിലേക്ക് കയറിയെങ്കിലും എംബാപ്പെ കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.
റഷ്യൻ ലോകകപ്പിന്റെ പൊതു സ്വഭാവം ബോൾ പൊസഷനിൽ പിന്നിൽ നിൽക്കുന്നവർ കൂടുതൽ ഗോൾ നേടുന്ന ശീലം ആണ്, ഫൈനലിലും അതാവർത്തിച്ചു, ഗ്രീസ്മാനെ ബ്രോസോവിച്ച് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഫ്രാന്‍സിന് ലഭിച്ച ഫ്രീകിക്ക് ഗോളായി മാറി. ഗ്രീസ്മാന്‍ തൊടുത്ത ഫ്രീകിക്കില്‍ ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ആദ്യ സെൽഫ് ഗോൾ. ഫ്രാൻസ് 1 ക്രൊയേഷ്യ 0 . മത്സരത്തിന് 18 നിമിഷം മാത്രം പ്രായം.
ഗോൾ വഴങ്ങിയ ക്രൊയേഷ്യ തിരിച്ചടിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം തടസ്സമായി. 28 മിനുട്ടിൽ കേളി കേട്ട ഫ്രഞ്ച് പ്രതിരോധത്തെ തകർത്തു കൊണ്ട് റഷ്യൻ ലോകകപ്പിലെ ഏറ്റവും മിൿച ഗോൾ നേടി പെരിസിച് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു. വിദ നല്‍കിയ പാസിലാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തെയും ഗോളി ഹ്യൂഗോ ലോറിസിനെയും കാഴ്ചക്കാരാക്കി പെരിസിച്ചിന്റെ കിടിലന്‍ ഷോട്ട് വലയില്‍ കയറിയത്. സ്കോർ ഫ്രാൻസ് 1 ക്രൊയേഷ്യ 1
സമനില ഗോൾ നേടിയ കോർട്ടുകളുടെ ആശ്വാസത്തിന് പക്ഷെ ആയുസ്സ് കുറവായിരുന്നു. 37 മിനുട്ടിൽ ഫ്രാന്‍സിന് അനുകുലമായ കോര്‍ണര്‍. കിക്ക് നേരെ പെരിസിച്ചിന്റെ കൈയില്‍ തട്ടി പുറത്തേക്ക്. ഹാന്‍ഡ് ബോളിന് ഫ്രാന്‍സിന്റെ അപ്പീല്‍. റഫറി തീരുമാനം വാറിന് വിട്ടു. പെരിസിച്ചിന്റെ കൈയില്‍ പന്ത് തട്ടിയതിന് വാറിലൂടെ പെനാൽറ്റി അനുവദിച്ചു. സ്പോട്ടിൽ നിന്ന് കിക്കെടുത്ത ഗ്രീസ്മാന് പിഴച്ചില്ല. ഫ്രാൻസ് വീണ്ടും മുന്നിൽ സ്കോർ ഫ്രാൻസ് 2 – ക്രൊയേഷ്യ 1
61 ശതമാനം ബോൾ പൊസഷനുമായി കളിയുടെ നിയന്ത്രണം മോഡ്രിക്കിനും കൂട്ടർക്കും ആയിരുന്നെങ്കിലും ഒരു ഗോളിന് പിന്നിൽ നിൽക്കാൻ ആയിരുന്നു ആദ്യ പകുതി അവസാനിക്കുമ്പോൾ അവരുടെ വിധി.
രണ്ടാം പകുതിയിലും ക്രൊയേഷ്യൻ ആധിപത്യമായിരുന്നെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കുന്നതിൽ ഫ്രഞ്ച് പട മിടുക്കു കാണിച്ചപ്പോൾ കളിയുടെ ഗതി മാറി, 51 മിനുട്ടിൽ സുബാസിച്ചിന്റെ ഗോള്‍ഡന്‍ സേവ്. ഇടതുവിങ്ങിലൂടെ കയറി എംബാപ്പയുടെ ഷോട്ട് സുബാസിച്ച് മുന്നോട്ട് കയറി തട്ടിയകറ്റി.
പ്രോഗ്ബയിലൂടെ ഗോൾ നേടി കൊണ്ട് ഫ്രാൻസ് വീണ്ടും ഞെട്ടിച്ചപ്പോൾ ക്രൊയേഷ്യൻ ആരാധകർ സ്തബ്ധരായി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പ്രോഗ്ബയുടെ കിടിലൻ ഷോട്ട് ആണ് ഫ്രാൻസിന്റെ ലീഡുയർത്തിയത്. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ.
സ്കോർ ഫ്രാൻസ് 3 ക്രൊയേഷ്യ 1
ലീഡുയർത്തിയ ശേഷം സമ്മർദ്ദത്തിലായ ക്രൊയേഷ്യൻ പ്രതിരോധത്തെ തരിപ്പണമാക്കി കൊണ്ട് ഫ്രാൻസിന് വേണ്ടി എംബപ്പേ വീണ്ടും ഗോൾ നേടി. ബോക്‌സിന് മുന്നിലേക്ക് ഹെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് സുബാസിച്ചിന് ഒരു അവസരവും നല്‍കാതെ എംബാപ്പെയുടെ തകര്‍പ്പന്‍ ഷോട്ട് വലയിലെത്തിയത്. പെലയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ. സ്കോർ ഫ്രാൻസ് 4 ക്രൊയേഷ്യ 2 മത്സരത്തിന് 65 മിനുട്ട് പ്രായം.
തോൽവി എന്ന യാഥാർഥ്യം മുന്നിൽ നിൽക്കേ ക്രൊയേഷ്യക്ക് പ്രതീക്ഷയുടെ ചെറു കണികകൾ സമ്മാനിച്ചു കൊണ്ട് മൻസൂക്കിച് 69 മിനുട്ടിൽ ഗോൾ നേടി. മൈനസ് പാസ് സ്വീകരിച്ച ലോറിസ് പന്ത് അടിച്ചകറ്റുന്നത് വൈകിപ്പിച്ചതാണ് മാന്‍സൂക്കിച്ചിന് പന്ത് തട്ടി വലയിലെത്തിക്കാന്‍ അവസരം ഒരുക്കിയത്. സെൽഫ് ഗോളിന് മൻസൂക്കിച് അങ്ങനെ പ്രായശ്ചിത്തം ചെയ്തു. സ്കോർ ഫ്രാൻസ് 4 ക്രൊയേഷ്യ 2
മൽസരം അവസാന 10 മിനിറ്റിൽ. ഇരു ടീമുകളിലും ഓരോ മാറ്റം വരുത്തി.ഫ്രഞ്ച് നിരയിൽ ഒളിവർ ജിറൂദിനു പകരം ഫെകിറും, ക്രൊയേഷ്യൻ നിരയിൽ സ്ട്രിനിച്ചിനു പകരം ജാക്കയും കളത്തിൽ ഇറക്കിയെങ്കിലും ഗോൾ നിലയിലും ഫൈനൽ റിസൽട്ടിലും മാറ്റം ഉണ്ടായില്ല. റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോള്‍ ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള ഫ്രഞ്ച് പടയോട്ടം പൂര്‍ണമായി.
ഫൈനൽ സ്കോർ : ഫ്രാൻസ് 4 ക്രൊയേഷ്യ 2
⭐⭐#FRA
France have won the 2018 FIFA #WorldCup in Moscow! #FRACRO // #WorldCupFinal pic.twitter.com/fZhmJmxjVh
— FIFA World Cup (@FIFAWorldCup) July 15, 2018
OOOUUUUUUUUUIIIIIIIIII! World champions!!!!! ??#FiersdetreBleus #FRACRO #WorldCupFinal pic.twitter.com/lyjwa4tiOh
— French Team (@FrenchTeam) July 15, 2018
വീണ്ടും ലോകകപ്പ് നേടിയതിന്റെ ആവേശം; കോച്ചിന്റെ വാര്‍ത്താസമ്മേളനം ‘കുളമാക്കി’ (വീഡിയോ)