UPDATES

വിദേശം

ബുര്‍ക്കിനി നിരോധനം; മൌലികാവകാശങ്ങളുടെ ധ്വംസനമെന്ന് കോടതി

അഴിമുഖം പ്രതിനിധി

മെഡിറ്റേറിയന്‍ തീരത്തെ നഗരമായ വില്ലുന്‍വേ ലൂബേയില്‍ മുന്‍സിപ്പാലിറ്റി ഏര്‍പ്പെടുത്തിയ ബുര്‍ക്കിനി നിരോധനം മൗലികവകാശങ്ങളുടെ ധ്വംസനമാണ് എന്ന് ഫ്രാന്‍സിലെ പരമോന്നത കോടതി കണ്ടെത്തി. അതേസമയം കോടതി വിധി റൈവേറിയയിലെ മറ്റ് 30 പട്ടണങ്ങളെ കൂടി ബാധിക്കാനാണ് സാദ്ധ്യത. കുറഞ്ഞത് മൂന്ന് നഗരങ്ങളുടെ മേയര്‍മാര്‍ തങ്ങളുടെ നഗരങ്ങളില്‍ നിരോധനം തുടരും എന്ന് വ്യക്തമാക്കിയതും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുര്‍ഖിനി നിരോധനത്തിന്റെ നിയമപരമായ നിലനില്‍പിനെ സംബന്ധിച്ച് കോടതി പിന്നീട് തീരുമാനമെടുക്കും.

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാമെങ്കില്‍ ബുര്‍ഖിനി നിരോധനം സംബന്ധിച്ച് ഫ്രഞ്ച് മുന്‍സിലിപ്പാറ്റിലികളുടെ തീരുമാനം അധികം വൈകാതെ കീഴ്‌മേല്‍ മറിയും. മനുഷ്യവകാശ സംഘടനയായ പ്യുന്‍ റൈറ്റസ് ലീഗ് ആണ് വില്ലനേയുവേയിലെ കോടതിക്ക് മുന്നില്‍ ബുര്‍ഖിനി നിരോധനം സംബന്ധിച്ച് പരാതി നല്‍കിയത്.അതേസമയം, ഷരിയ നിയമത്തിന്റെ സൗഹാര്‍ദ്ദപരമായ പതിപ്പാണോ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ നിയമങ്ങളാണോ നടപ്പിലാക്കേണ്ടത് എന്നതില്‍ തീരുമാനമെടുക്കേണ്ടി വരും എന്നാണ് നഗരത്തിലെ മേയര്‍ ലിയോണല്‍ ലുക്കാ പ്രതികരിച്ചത്.

ആംനസ്റ്റി ഇന്റര്‍ നാഷണല്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. സംഘടനയുടെ യുറോപ്പിലെ തലവനായ ജോണ്‍ ഡാല്‍ഹുസിന്‍ പ്രതികരിച്ചത് സ്ത്രീകളുടെ സുരക്ഷക്കായി ആണ് ഇത്തരം തീരുമാനങ്ങളെന്ന ഫ്രഞ്ച് ഭരണകൂടത്തിന്റെ കപടവാദം മതിയാക്കണം എന്നാണ്. ഇത്തരം നടപടികള്‍ പൗരന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം പൊതുസമൂഹത്തിലെ അപമാനിക്കലാണ് പ്രോത്സാഹിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് പ്രതികരിച്ചത് ബുര്‍ഖിനി നിരോധനം മതപരിവര്‍ത്തനത്തിനെതിരേയുള്ള രാഷട്രീയപരമായ താക്കീതാണ് എന്നാണ്. രാജ്യം ഇസ്ലാമിനെതരേയുളള യുദ്ധത്തിലല്ല എന്നും എന്നാല്‍ മുസ്ലീമുകളെ വിവേചനത്തില്‍ നിന്ന് രക്ഷിക്കാനുള്ള നടപടിയാണ് ബുര്‍ഖിനി നിരോധനം എന്നും അദ്ദേഹം വാദിച്ചു.

ഫ്രാന്‍സിലെ ബുര്‍ഖിനി നിരോധനം രാജ്യത്തിനകത്തും പുറത്തും വലിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഓപിനീയന്‍ പോളുകള്‍ സാമൂഹിക സുരക്ഷക്കും മതനിരപേക്ഷത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന നിരോധനം എന്ന് ഫ്രഞ്ച് മേയര്‍മാര്‍ വിശേഷിപ്പിച്ചപ്പോള്‍ ഫ്രഞ്ച് പൌരന്‍മാരില്‍ഏറിയ പങ്കും തീരുമാനത്തെ പിന്തുണച്ചതായി ആണ് ചൂണ്ടികാണിക്കപ്പെടുന്നത്.എന്നാല്‍ നീതിയുക്തമല്ലാതെ തങ്ങള്‍ ഇരകളാക്കപ്പെടുന്നു എന്നാണ് മുസ്ലീങ്ങള്‍ അഭിപ്രായപ്പെട്ടത്. നിരോധനം സംബന്ധിച്ച ഉത്തരവുകളില്‍ ബുര്‍ഖിനി എന്ന വാക്ക് എടുത്ത് പറയുന്നില്ല എന്നതാണ് രസകരം. കടല്‍ത്തീരത്തെ വസ്ത്രങ്ങള്‍ പൊതുസ്ഥലത്തെ മാന്യതക്കും മതനിരപേക്ഷതക്കും ഉതകുന്നതായിരിക്കണം എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

നിയമം നടപ്പിലാക്കാനായി കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ പരസ്യമായി ബുര്‍ഖിനി ഊരാന്‍ ഫ്രഞ്ച് പോലീസ് നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഉത്തരവ് വലിയ തോതില്‍ വിവാദമായത്. പൊതുസുരക്ഷ ഹാനികരമാകും എന്നത് തെളിയിക്കപ്പെടാതെ ഇത്തരത്തില്‍ പൗരസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് അധികാരമില്ല എന്നും കോടതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍