UPDATES

കായികം

വിജേന്ദര്‍ സിങ്ങിന്റെ അടുത്ത എതിരാളി ടാന്‍സാനിയന്‍ ബോക്സര്‍ ഫ്രാന്‍സിസ് ചെക്ക

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിങ്ങിന്റെ അടുത്ത എതിരാളി ടാന്‍സാനിയന്‍ ബോക്സര്‍ ഫ്രാന്‍സിസ് ചെക്കയാണ്. ഡിസംബര്‍ 17-ന് നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി എതിരാളി ഫ്രാന്‍സിസ് വാക്ക് പോരുമായി ആദ്യം രംഗത്തെത്തിയിട്ടുണ്ട്. കണക്കുകളില്‍ കേമന്‍ ഫ്രാന്‍സിസ് തന്നെയാണ്. 43 പോരാട്ടങ്ങളില്‍ 17 നോക്കൗട്ട് ഉള്‍പ്പടെ 32 എണ്ണത്തില്‍ ഫ്രാന്‍സിസ് വിജയിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ഇന്‍ര്‍കോണ്ടിനെന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനുമാണ്.

ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ വിജേന്ദര്‍ സിങ് പ്രൊഫണല്‍ ബോക്സിങ്ങില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഏഴു മത്സരങ്ങളില്‍ ഇറങ്ങിയ വിജേന്ദറിന്റെ ആറെണ്ണവും നോക്കൗട്ട് വിജയമാണ്. അവസാന മത്സരത്തില്‍ ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ തോല്‍പ്പിച്ചാണ് വിജേന്ദര്‍ ഏഷ്യാ പസഫിക് ചാമ്പ്യന്‍പട്ടം നേടിയത്.

അതെസമയം ഫ്രാന്‍സിസും ട്രെയിനര്‍ ജെ മാസങ്കിയും വെല്ലുവിളിയുമായി കളത്തില്‍ എത്തികഴിഞ്ഞു. പോരാട്ടത്തിനിറങ്ങിയാല്‍ പിന്നീടൊരിക്കലും വിജേന്ദറിന് പ്രൊഫണല്‍ ബോക്സിങ്ങില്‍ ഇറങ്ങേണ്ടിവരില്ലെന്നാണ് മുപ്പത്തിനാലുകാരനായ ഫ്രാന്‍സിസിന്റെ ഭീഷണി. വിജേന്ദറുമായുള്ള പോരാട്ടത്തിന് മുന്നോടിയായി കടുത്ത പരിശീലനമാണ് ഫ്രാന്‍സിസ് നടത്തുന്നത്. കൂടാതെ വിജേന്ദറിനേക്കള്‍ ഏറെ പരിചയമുള്ള ബോക്സര്‍ ഫ്രാന്‍സിസിനായിരിക്കും ഏതു രീതിയിലും ജയമുണ്ടാവുകയെന്ന് ജെ മാസങ്കിയും പ്രസ്താവിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍