UPDATES

ബജറ്റ് വിറ്റ മാണിക്ക് എങ്ങനെ സീറ്റ് വിറ്റവരെന്ന് സിപിഐയെ കളിയാക്കാനാവും

അഴിമുഖം പ്രതിനിധി 

കേരള കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ സിപിഐയ്ക്ക് വിറളിയാണ് എന്ന കേരള കോണ്ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് രംഗത്ത്.

സിപിഐയെ കുറ്റപ്പെടുത്താന്‍ മാണിക്കാവില്ല. കാരണം ബജറ്റ് വിറ്റെന്ന ആരോപണം മാണിക്കെതിരെയുണ്ട്. കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എടുക്കുന്ന കാര്യം അസംഭവ്യമാണ്.  രണ്ടാമതൊരു പാര്‍ലമെന്റ് സീറ്റ് കൂടി കിട്ടുമായിരുന്ന അവസരത്തില്‍ അത് വേണ്ടെന്ന് വച്ചയാളാണ് കെ.എം മാണി. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ സീറ്റ് കച്ചവടമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസിനോട്‌ സിപിഐഎം മൃതു സമീപനമാണ് കാട്ടുന്നത് എങ്കിലും സിപിഐ ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുന്നയിക്കുന്നുണ്ട്. ഇന്നലെ നടന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലും മാണിക്കും കേരള കോണ്‍ഗ്രസിനും എതിരെ സിപിഐ നിലപാട് എടുത്തിരുന്നു. തുടര്‍ന്നാണ് സിപിഐയെ പരിഹസിച്ച് കെ.എം മാണി ഇന്നു രംഗത്തെത്തിയത്.

സ്വന്തം സീറ്റ് വിറ്റവരുടെ കളങ്കിത പാര്‍ട്ടിയാണ് സിപിഐ. അത്തരം പാരമ്പര്യം ഞങ്ങള്‍ക്കില്ല. കേരള കോണ്‍ഗ്രസിനു സിപിഐയുടെ സാരോപദേശം ആവശ്യം ഇല്ലെന്നുംകെ എം മാണി സിപിഐയ്ക്ക് എതിരെ തുറന്നടിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍