UPDATES

ജൂണ്‍ 15 മുതല്‍ സൗജന്യ റോമിംഗുമായി ബിഎസ്എന്‍എല്‍

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ജൂണ്‍ 15 മുതല്‍ റോമിംഗ് സൗജന്യമാക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. മന്ത്രാലയത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കാന്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ എന്‍ഡിഎ സര്‍ക്കാര്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നതാണ്. ഈ വാഗ്ദാനം മുന്‍ഗാമിയായ യുപിഎ സര്‍ക്കാരും നല്‍കിയിരുന്നു. 

റോമിംഗ് നിരക്കുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ ഈ വര്‍ഷം ആദ്യം വോഡഫോണും റിലയന്‍സും പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ ബിഎസ്എന്‍എല്‍ സൗജന്യ റോമിംഗിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. 

ട്രായുടെ നിര്‍ദ്ദേശപ്രകാരം മേയില്‍ ബിഎസ്എന്‍എല്‍ റോമിംഗ് നിരക്കില്‍ 40 ശതമാനം കുറച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍