UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍: ബിജെപിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് എംപി

അഴിമുഖം പ്രതിനിധി

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന് അവകാശപ്പെടുന്ന ഫ്രീഡം 251 തട്ടിപ്പാണെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പ്രമോദ് തിവാരി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ വന്‍ കുംഭകോണം നടത്തുകയാണ്. ഈ സഹ്രസാബ്ദത്തിലെ ഏറ്റവും വലിയ കുംഭകോണമായി മാറുമിത്.

ബിജെപി നേതാക്കളാണ് ഫോണ്‍ അവതരിപ്പിച്ചത്. ഇതില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കുകയും മേക്ക് ഇന്‍ ഫ്രോഡ് നടത്തുകയുമാണ് ചെയ്യുന്നത്. ശൂന്യവേളയില്‍ രാജ്യസഭയിലാണ് തിവാരി ആരോപണം ഉന്നയിച്ചത്. കേവലം 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ തിവാരി സംശയം പ്രകടിപ്പിച്ചു. ആറുകോടി ഫോണുകള്‍ക്ക് ബുക്കിങ് ലഭിച്ചു. നൂറുകണക്കിന് കോടി രൂപ കമ്പനിക്ക് ലഭിച്ചിട്ടുണ്ടാകും.

ഈ പണം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. ഈ ഫോണിന്റെ ചുരുങ്ങിയ ചെലവ് 1400 രൂപയാണെന്ന് കമ്പനി ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അപ്പോഴെങ്ങനെയാണ് 251 രൂപയ്ക്ക് വില്‍ക്കുന്നതെന്നും തിവാരി ചോദിച്ചു.

സര്‍ക്കാരിന്റെ പിന്തുണയില്ലാതെയാണ് ഫോണ്‍ വികസിപ്പിച്ചതെന്ന് നോയിഡയിലെ സ്റ്റാര്‍ട്ട്അപ്പായ റിംഗിങ് ബെല്‍സ് അവകാശപ്പെടുന്നുണ്ടെങ്കിലും കമ്പനിയെ കുറിച്ച് സംശയങ്ങള്‍ ഉയരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍