UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കകോരി ട്രെയിന്‍ കൊള്ളയും നാഗസാക്കിയും

Avatar

1925 ആഗസ്ത് 9
കകോരി ട്രെയിന്‍ കൊള്ള

സ്വാതന്ത്രസമര പ്രസ്ഥാനങ്ങളില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിനേറ്റ വലിയ തിരിച്ചടികളിലൊന്നായിരുന്നു 1925 ആഗസ്ത് 9 ന് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍(എച്ച്.എസ്.ആര്‍.എ) ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ വച്ച് സര്‍ക്കാര്‍ ട്രഷറിയിലെ പണവുമായി പോവുകയായിരുന്ന ട്രെയിന്‍ കൊള്ളയടിച്ച സംഭവം. സായുധ വിപ്ലവത്തിന്റെ ഭാഗമായി നടന്ന ഈ വന്‍മോഷണം കകോരി ട്രെയിന്‍ കൊള്ള എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രസ്ഥാനത്തിനുവേണ്ടി ധനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഈ ട്രെയിന്‍ കൊള്ളയ്ക്ക് പദ്ധതിയൊരുക്കിയവരില്‍ പ്രധാനികള്‍ രാം പ്രസാദ് ബിസ്മിലും അഷ്ഫഖുള്ള ഖാനുമായിരുന്നു.  

ഈ സംഭവത്തില്‍ പങ്കെടുത്ത എച്ച്.എസ്.ആര്‍.എയുടെ പ്രവര്‍ത്തകര്‍ക്ക് വീര വിപ്ലവകാരികളുടെ പരിവേഷമാണ്ഇന്ത്യയില്‍ കിട്ടിയത്. ബ്രിട്ടീഷ് പൊലീസിന് പിടികൊടുക്കാതെ സ്വയം രക്തസാക്ഷിത്വം വരിച്ച ചന്ദ്രശേഖര്‍ ആസാദ് ഈ സംഘത്തില്‍ ഉള്‍പ്പെട്ട വിപ്ലവകാരിയായിരുന്നു.

സഹറന്‍പൂരില്‍ നിന്ന് ലക്‌നൗവിലേക്ക് സര്‍ക്കാര്‍ ട്രഷറിയിലുള്ള പണവുമായി പോയ ട്രെയിന്‍ കകോരിയില്‍ വച്ച് ചങ്ങല വലിച്ച് നിര്‍ത്തിയാണ് ഇവര്‍ മോഷണം നടത്തിയത്. ഈ സംഭവത്തിന്റെ പേരില്‍ 42 പേര്‍ പിന്നീട് അറസ്റ്റിലായി. ഇവരില്‍ 15 പേരെ മതിയായ തെളിവുകളില്ലാത്തതിന്റെ പേരില്‍ വെറുതെ വിട്ടു. പ്രധാന പ്രതികളെന്നു കണ്ടെത്തിയ നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചു. ഈ വിധി രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചു. 1927 ഡിസംബര്‍ 19 ന് ഇവരുടെ വധശിക്ഷ നടപ്പിലാക്കി.

1945 ആഗസ്ത് 9
അമേരിക്ക നാഗസാക്കിയില്‍ ആറ്റം ബോംബ് വര്‍ഷിച്ചു

ജപ്പാനിലെ ക്യൂഷൂവിലുള്ള വലിയ നഗരമായ നാഗസാക്കി 1945 ആഗസ്ത് 9നായിരുന്നു ഒന്നുമില്ലാത്തവണ്ണം തകര്‍ന്നടിഞ്ഞത്. ആസന്നമായ ആക്രമണത്തെക്കുറിച്ച് നാഗസാക്കിയിലെ ജനങ്ങള്‍ക്ക് അമേരിക്കന്‍ വ്യോമസേന ലക്ഷക്കണക്കിന് ലഘുലേഖകള്‍ അകാശമാര്‍ഗ്ഗം വിതരണം ചെയ്തിരുന്നു. മൂന്നുദിവസം മുമ്പ് ഹിരോഷിമയില്‍ ആറ്റംബോബംബ് വര്‍ഷത്തിലൂടെ നടത്തിയ സര്‍വ്വനാശത്തെക്കുറിച്ച് ആ ലഘുലേഖകളില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ജനങ്ങളില്‍, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യം വരുന്നതിനു മുന്നേ പസഫിക് കടലിലെ ടിനിയന്‍ ദ്വീപില്‍ നിന്ന് ഫാറ്റ് മാന്‍ എന്ന ആറ്റംബോംബും വഹിച്ചുകൊണ്ട് പറന്നുവന്ന ബി-29 ബോംബര്‍ വിമാനം പ്രാദേശിക സമയം 3. 47 ന് നാഗസാക്കിയുടെ മേല്‍ ദുരന്തം വിതച്ചിരുന്നു. നാഗസാക്കിയെ അഗ്നി വിഴുങ്ങി.

ആറ്റം ബോംബ്  വര്‍ഷിച്ച വിമാനം അന്ന് പറത്തിയത് യു.എസ് നേവി കാമന്‍ഡര്‍ ആയിരുന്ന ഫ്രെഡ് ആഷ്‌വര്‍ത്ത് ആയിരുന്നു. അന്ന് ഫ്രെഡിനു മുന്നില്‍ എവിടെ ബോംബ് ഇടണമെന്നതിനെ സംബന്ധിച്ച് രണ്ട് ചോയ്‌സുകള്‍ ഉണ്ടായിരുന്നു. നാഗസാക്കിയോ ക്യൂഷൂവോ ബോംബ് ഇടാനായി ഫ്രെഡിന് തെരഞ്ഞെടുക്കാമായിരുന്നു. അയാള്‍ അന്ന് തെരഞ്ഞെടുത്തത് നാഗസാക്കിയായിരുന്നു. ആ തീരുമാനത്തിലൂടെ ഫ്രെഡ് നാഗസാക്കിയെ ശിലായുഗത്തിലേക്ക് തള്ളിയിടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍