UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ നിശബ്ദരായിരിക്കാനുള്ള അവകാശം കൂടിയാണ്: ഷാറൂഖ് ഖാന്‍

അഴിമുഖം പ്രതിനിധി

അഭിപ്രായ പ്രകടനത്തിലുള്ള അവകാശമെന്നാല്‍ നിശബ്ദരായി ഇരിക്കാനുള്ള അവകാശം കൂടിയാണെന്ന് അസഹിഷ്ണുതയെ കുറിച്ചുള്ള അഭിപ്രായത്തിലൂടെ കഴിഞ്ഞ വര്‍ഷം വിവാദത്തിലായ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ അഭിപ്രായപ്പെട്ടു. മുംബയില്‍ അദ്ദേഹത്തിന്റെ പുതിയ സിനിമ ഫാനിന്റെ ട്രെയിലര്‍ അവതരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസഹിഷ്ണുതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നുണ്ടായ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ നവംബറില്‍ അമ്പതാം പിറന്നാളിനാണ് രാജ്യത്ത് അങ്ങേയറ്റം അസഹിഷ്ണുത നിലനില്‍ക്കുന്നതായി ഷാറൂഖ് അഭിപ്രായപ്പെട്ടത്. ഇത് രാഷ്ട്രീയ വിവാദമായിരുന്നു. അനവധി ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയായ ദില്‍വാലേയ്ക്ക് എതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍