UPDATES

വിദേശം

ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്: 65.5 ശതമാനം വോട്ട് നേടി

മക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം ആദ്യമായി യൂറോയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒന്‍മാഷ് പാര്‍ട്ടിയുടെ മിതവാദി സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മക്രോണ്‍ ജയമുറപ്പിച്ചു. 65.5 ശതമാനം വോട്ടുകള്‍ നേടിയാണ് മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റാകുന്നത്. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി നാഷണല്‍ ഫ്രണ്ടിന്റെ മാരീന്‍ ലെ പെന്നിനെയാണ് ആവേശകരമായിരുന്ന തെരഞ്ഞെടുപ്പിനൊടുവില്‍ മക്രോണ്‍ പരാജയപ്പെടുത്തിയത്.

നേരത്തെ നടന്ന അഭിപ്രായ സര്‍വേകളില്‍ തന്നെ മക്രോണ്‍ 62 ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അഭിപ്രായ സര്‍വേകളില്‍ 38 ശതമാനം വോട്ട് മാത്രമാണ് പെന്നിന് നേടാന്‍ സാധിച്ചത്. എന്നാല്‍ വോട്ടെടുപ്പിന് ഏതാനും നാളുകള്‍ മാത്രമുള്ളപ്പോള്‍ മക്രോണിന്റെ പാര്‍ട്ടി രേഖകള്‍ ചോര്‍ന്നത് അദ്ദേഹത്തിന്റെ ക്യാമ്പിനെ ആശങ്കയിലാക്കി. എന്നാല്‍ പ്രവചനങ്ങളെയും കടന്നാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മാത്രമേ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനമുണ്ടാകൂ.

മുന്‍ ബാങ്കര്‍ കൂടിയായ 39കാരന്‍ മക്രോണ്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യൂറോപ്പിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ന് ഫ്രാന്‍സില്‍ നടന്നതെന്നതിനാല്‍ ലോക ശ്രദ്ധ മുഴുവന്‍ ഇവിടേക്കായിരുന്നു. മക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം ആദ്യമായി യൂറോയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍