UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസ് കാക്കി നിക്കര്‍ ഉപേക്ഷിച്ചു, ഇനി തവിട്ട്‌ പാന്റ്‌സ്

അഴിമുഖം പ്രതിനിധി

ഒമ്പത് ദശാബ്ദങ്ങളായി ആര്‍ എസ് എസിന്റെ ചിഹ്നമായിരുന്ന കാക്കി നിക്കര്‍ ഇനി തവിട്ട്‌ ട്രൗസറിന് വഴിമാറും. കാക്കി നിക്കര്‍, കറുത്ത തൊപ്പി, വെളുത്ത ഷര്‍ട്ട്, കാക്കി സോക്‌സ്, മുളവടി എന്നിവയായിരുന്നു ആര്‍ എസ് എസിന്റെ ഗണവേഷം. അതിലാണ് മാറ്റം വരുന്നത്.

മാറ്റങ്ങളില്ലാതെ ഒരു സംഘടനയ്ക്ക് വളരാനാകില്ലെന്ന് വേഷം മാറ്റത്തെ കുറിച്ച് ആര്‍ എസ് എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ക്കൊപ്പം ആര്‍ എസ് എസ് എല്ലായ്‌പ്പോഴും നിലകൊണ്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ ആര്‍ എസ് എസിലേക്ക് വരാത്തതിന് കാരണം വേഷത്തിലെ നിക്കറായിരുന്നുവെന്ന് ആര്‍ എസ് എസ് കരുതുന്നു. കളിയാക്കല്‍ ക്ഷണിച്ചു വരുത്തുന്ന നിക്കറുകള്‍ ധരിക്കാന്‍ അവര്‍ മടിക്കുന്നുവെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് പറയുന്നു. ഏതാനും വര്‍ഷങ്ങളായി വേഷം മാറ്റം ആര്‍ എസ് എസ് ചര്‍ച്ച ചെയ്തു വരികയായിരുന്നു.

സാധാരണ ജീവിതത്തില്‍ പാന്റ്‌സ് സാധാരണമാണെന്ന് സംഘടനയുടെ നേതാവായ ബി ജോഷി പറയുന്നു. സ്വയം സേവകര്‍ക്ക് യോഗയും സൂര്യ നമസ്‌കാരവും ശാരീരിക അഭ്യാസവും ചെയ്യാന്‍ സാധിക്കും വിധ വീതി കൂടിയ പാന്റ്‌സാകും തുന്നുക. പ്രൊഷഫഷല്‍ ഡിസൈനര്‍മാരുമായി ചര്‍ച്ച ചെയ്തശേഷമാകും പുതിയ കാക്കി പാന്റ്‌സ് ഡിസൈന്‍ ചെയ്യുക.

ആര്‍ എസ് എസ് തലവന്‍ സ്വയംസേവകരെ വാര്‍ഷിക അഭിസംബോധന ചെയ്യുന്ന വിജയദശമി ദിവസമോ മേയ്-ജൂണില്‍ അടുത്ത സംഘ ശിക്ഷാ വര്‍ഗ (പരിശീലന സെക്ഷന്‍) ആരംഭിക്കുമ്പോഴോ ആകും പുതിയ വേഷം നിലവില്‍ വരിക.

ഇതാദ്യമായിട്ടല്ല ഗണ വേഷത്തില്‍ മാറ്റം വരുന്നത്. 2011-ല്‍ ആര്‍ എസ് എസ് തുകല്‍ ബെല്‍റ്റ് ഉപേക്ഷിച്ചിരുന്നു. എങ്കിലും ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ ആര്‍ എസ് എസ് ധരിക്കുന്ന വേഷത്തില്‍ കാതലായ മാറ്റം വരുന്നത് ഇതാദ്യമായാണ്.

അതിനു മുമ്പ് ഷര്‍ട്ടിന്റേയും നിക്കറിന്റേയും നിറം കാക്കിയായിരുന്നു. ആര്‍ എസ് എസിന്റെ ആദ്യ സര്‍സംഘചാലകായിരുന്ന കേശവ് ബലിറാം ഹെഗ്‌ഡെവാര്‍ ആണ് വേഷം രൂപകല്‍പന ചെയ്തത്. ആര്‍ എസ് എസിന്റെ ഗണവേഷവും റൂട്ട് മാര്‍ച്ചുകളും 1940-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ സര്‍ക്കാരിനെ കബളിക്കുന്നതിന് വേണ്ടിയാണ് ഷര്‍ട്ടിന്റെ നിറം വെളുപ്പായി മാറ്റിയത്. അടിയന്തരാവസ്ഥ കാലത്ത് സൈനിക ശൈലിയിലെ നീണ്ട ബൂട്ടുകള്‍ കറുത്ത ഷൂസിനും വഴിമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍