മന്ത്രിമാരും ആര് എസ് എസ്, ബിജെപി നേതാക്കളുമായ രാജ് നാഥ് സിംഗ്, എല്‍ കെ അദ്വാനി, അനുരാഗ് താക്കൂര്‍, കൈലാഷ് വര്‍ഗീയ, നിര്‍മ്മല സീതാരാമന്, ഇവരൊക്കെ പട്യാല ഹൗസ് കോടതിയില്‍ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് വിളിച്ചു വരുത്താന്‍ തീരുമാനിച്ചിരിക്കുന്ന വിക്രം സിംഗ് ചൗഹാന് എന്ന അഭിഭാഷകന്റെ പരിചയക്കാരാണ്. ഇവരുമൊത്തുള്ള ഫോട്ടോകള്‍ ചൗഹാന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്ത
ചൗഹാന് ഇന്നത്തെ ആക്രമണത്തില്‍ ഫസ്റ്റ് പോസ്റ്റിന്റെ ലേഖകന്‍ താരിഖ് അന്‍വറിനേയും മര്‍ദിച്ചു. കൂടുതല്‍ വായിക്കാനും നേതാക്കന്മാരുമൊത്തുള്ള ചൗഹാന്റെ ചിത്രങ്ങള്‍ കാണുന്നതിനും സന്ദര്‍ശിക്കുക.