UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുല അനുസ്മരണത്തിന് കാമ്പസില്‍ പ്രവേശിച്ച ഫ്രണ്ട്‌ലൈന്‍ മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു

ക്യാംപസില്‍ അതിക്രമിച്ചു കടന്നുവെന്ന അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് അറസ്റ്റ് ചെയ്തു

ഹൈദ്രാബാദ് സര്‍വകലാശാല ക്യാംപസില്‍ ഇന്ന് നടന്ന രോഹിത് വെമുല അനുസ്മരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രണ്ട്‌ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാംപസില്‍ അതിക്രമിച്ചു കടന്നുവെന്ന അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടികള്‍ കവര്‍ ചെയ്യാന്‍ എത്തിയ ഫ്രണ്ട്‌ലൈന്‍ ആന്ധ്ര/തെലുങ്കാന റിപ്പോര്‍ട്ടര്‍ ശങ്കറിനെയാണ് ഗാച്ചിബൗളി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.

സര്‍വകലാശാലയിലെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കേണ്ട രോഹിതിന്റെ അമ്മ രാധിക വെമുലയെ വിലക്കിയ വിസിയുടെ നടപടി വിവാദമായിരുന്നു. ജെഎന്‍യുവില്‍ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ബീഫ് കൈവശം വച്ചതിന് ദാദ്രിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദലിത് യുവാക്കള്‍ എന്നിവരെയും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിസി വിലക്കി.

അനുസ്മരണ ചടങ്ങിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയ ക്യാംപസില്‍ വന്‍ പോലീസ് സന്നാഹമാണ് ക്യാംപ് ചെയ്യുന്നചത്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നു. ഹൈദ്രാബാദ് സര്‍വകലാശാല വിസി അപ്പാറാവുവിന്റെ നീതിനിഷേധത്തെ തുടര്‍ന്നാണ് രോഹിത് വെമുല കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തെ സര്‍വകലാശാലകളിലെല്ലാം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍