UPDATES

സിനിമ

FTII സമരം; അടൂരിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധം

Avatar

അഴിമുഖം പ്രതിനിധി

കാവിവത്ക്കരണത്തിനെതിരെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ പ്രതിഷേധകൂട്ടായ്മ നടന്നു. സിനിമാ പ്രവര്‍ത്തകരും എഫ്ടിടിഐ പൂര്‍വ്വ വിദ്യാര്‍ഥികളും അടക്കം നിരവധി പേര്‍ ഒത്തുചേര്‍ന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാന്‍ കൂടിയായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

സിനിമയെന്ന കലയ്ക്കും അതിന്റെ ഭാഷയ്ക്കും അതുല്യമായ സംഭാവനകള്‍ നല്‍കിയ സിനിമാ പ്രൊഫഷണലുകള്‍ ആണ് ഇക്കാലമത്രയും സ്ഥാപനത്തെ നയിച്ചതെന്നും സിനിമയെപ്പറ്റി ആഴത്തിലുള്ള അറിവും പരിചയവും ഉള്ള ഒരാളായിരിക്കണം  ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചെയര്‍മാന്‍ ആവേണ്ടത് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലയിലും ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്ന നിലയിലും വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിനു തങ്ങള്‍ പിന്തുണ നല്‍കും, അടൂര്‍ പറഞ്ഞു.

ടി വി ചന്ദ്രന്‍, കെ ആര്‍ മോഹനന്‍, ബി ആര്‍ പി ഭാസ്കര്‍, വി ആര്‍ ഗോപിനാഥ്, ബീനാ പോള്‍, രാമചന്ദ്ര ബാബു, ലെനിന്‍ രാജേന്ദ്രന്‍ സണ്ണി ജോസഫ്, കെ ജി ജയന്‍, സനല്‍ കുമാര്‍ ശശിധരന്‍, സി ഗൌരിദാസന്‍, വി കെ ജോസഫ്, ജെ ഗീത, ഡോ. സി എസ് വെങ്കിടേശ്വരന്‍,കെ ആര്‍ മനോജ്‌, നീലന്‍, എം ആര്‍ രാജന്‍, ബി അജിത്ത് കുമാര്‍ തുടങ്ങി സിനിമ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍