UPDATES

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം;ഗജേന്ദ്ര ചൗഹാനെ മാറ്റില്ലെന്ന് സര്‍ക്കാര്‍, ചര്‍ച്ച പരാജയം

അഴിമുഖം പ്രതിനിധി

ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  ചെയര്‍മാനായി നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരനേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. സമരക്കാര്‍ക്ക് വേണ്ടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ റസൂല്‍ പൂക്കുട്ടി, പ്രമുഖ സംവിധായകന്‍ ഗിരീഷ് കാസറവള്ളി എന്നിവര്‍ പങ്കെടുത്തപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആയിരുന്നു.

ഭരണപരമായ കാര്യങ്ങള്‍ കൊണ്ട് ഗജേന്ദ്ര ചൗഹാനെ മാറ്റുന്നത് സാധ്യമല്ലെന്നും അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവില്ലെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. നിലവിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

ചര്‍ച്ചകള്‍ പരാജയമായതോടെ സമരം തുടരുകയാണ്. കഴിഞ്ഞദിവസം വാര്‍ത്താവിതരണമന്ത്രാലയത്തിനു മുന്നില്‍ സമരം നടത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഫിലിം  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍