UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഫ് ടി ഐ ഐ; അകാദമിക് കൗണ്‍സിലിന്റെ ചുമതല ഗജേന്ദ്ര ചൗഹാനില്ല

അഴിമുഖം പ്രതിനിധി

പൂനെ ഫിലിം ഇന്‍സ്റ്റിട്യൂറ്റിന്റെ പാഠ്യപദ്ധതികളും മറ്റും തീരുമാനിക്കുന്ന അകാദമിക് കൗണ്‍സിലിന്റെ ചുമതല ഗജേന്ദ്ര ചൗഹാന് നല്‍കില്ല. ചൗഹാനു പകരം പ്രശസ്ത ടി വി സീരിയല്‍ സംവിധായകന്‍ ബി പി സിംഗ് ആയിരിക്കും അകാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍. സംവിധായകരായ രാജ്കുമാര്‍ ഹിറാനിയും സതീഷ് ഷായും അകാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ ആകും.

ഇന്നാണ് ഗജേന്ദ്ര ചൗഹാന്‍ എഫ് ടി ഐ ഐ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തത്. ഏറെ വിവാദങ്ങള്‍ക്കും വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കുമിടയിലാണ് ചൗഹാന്റെ സ്ഥാനാരോഹണം. ഇന്നു രാവിലെ എഫ് ടി ഐ ഐ ല്‍ എത്തിയ ചൗഹാനെ വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചൗഹാന്റെ ഫിലിം ഇന്‍സ്റ്റിട്യൂറ്റിന്റെ ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ഏഴുമാസങ്ങള്‍ക്കുശേഷമാണ് ചൗഹാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ചൗഹാന്‍ സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാകുമെന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ അകാദമിക് കൗണ്‍സില്‍ ചുമതലയില്‍ നിന്നും ചൗഹനെ ഒഴിവാക്കിയതെന്നു കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍