UPDATES

എഡിറ്റര്‍

ഫു വാന്‍ ഹുയി; റിയോ ഒളിമ്പിക്സിലെ താരം

ലില്ലി കിംഗിനെയും മൈക്കേല്‍ ഫെല്‍പ്സിനെയും പോലെ ഒന്നിനൊന്ന് മികച്ച അനേകം താരങ്ങള്‍ ഇത്തവണ റിയോ ഒളിമ്പിക്സിലുണ്ട്. എന്നാല്‍ ഒളിമ്പിക്സിലെ ഇപ്പോഴത്തെ താരം ഫു യുവാന്‍ ഹുയി ആണ്. സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടാതെ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും നേടിയിരിക്കുകയാണ് ഫു യുവാന്‍ ഹുയി. അവരുടെ രസകരമായ പെരുമാറ്റങ്ങളും കൌതുകം ജനിപ്പിക്കുന്ന സംസാരവും ഒളിമ്പിക്സിലെ മറ്റ് ഗൌരവക്കാരായ അത്ലറ്റുകളില്‍ നിന്നും അവളെ വ്യത്യസ്തയാക്കുന്നു.

20 വയസുകാരിയായ ഈ ചൈനീസ് നീന്തല്‍ താരം 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് മത്സരത്തില്‍ സെമി ഫൈനലില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ഫു യുവാന്‍ ഹുയി കരുതിയിരുന്നത് താന്‍ നാലാം സ്ഥാനത്തായി എന്നായിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ തിരുത്തി പറഞ്ഞപ്പോഴാണ് ഫു യുവാന്‍ ഹുയി കാര്യം മനസിലാക്കുന്നത്. അതറിഞ്ഞപ്പോഴുള്ള അവരുടെ സന്തോഷ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കുക

http://goo.gl/msvLZH

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍