UPDATES

എഡിറ്റര്‍

ഗ്രീന്‍പീസിനുവേണ്ടി ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറായി ജീവനക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാരണം പ്രവര്‍ത്തനത്തിന് പണമില്ലാത്തതു മൂലം അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഗ്രീന്‍പീസ് ഇന്ത്യയെ സഹായിക്കാന്‍ ജീവനക്കാര്‍ ഒരുമിക്കുന്നു. ജൂണ്‍ മാസമാദ്യത്തോടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് കരുതിയിരുന്ന സംഘടനയ്ക്കുവേണ്ടി ഒരു മാസം ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ജീവനക്കാര്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമിത് ഐഷിന് കത്തെഴുതി. ഇന്ത്യയുടെ പലഭാഗങ്ങളിലായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന 200-ല്‍ അധികം ജീവനക്കാരാണ് ശമ്പളമില്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. കത്തിന്റെ ഒരു കോപ്പി ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗിനും നല്‍കിയിട്ടുണ്ട്.
http://scroll.in/article/728818/full-text-greenpeace-india-employees-offer-to-volunteer-without-pay-for-a-month-to-help-ngo-survive

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍