UPDATES

ആത്മധൈര്യവും ഉള്ളില്‍ തീയുമുള്ള മനുഷ്യരെ ഞാന്‍ കണ്ടു; അവരാണ് 2017ന്റെ പ്രതീക്ഷ: അസിം പ്രേംജി

2017-ല്‍ കാതലായ തത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക; വിപ്രോയിലെ ജീവനക്കാര്‍ക്കെഴുതിയ കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട വിപ്രോക്കാരെ,

നാലാഴ്ച്ച മുമ്പ് ഒരു നല്ല പ്രഭാതത്തില്‍ ഞാന്‍ രാജസ്ഥാനിലെ സിരോഹിയിലുള്ള കടുത്ത പിന്നാക്കാവസ്ഥയിലുള്ള ഒരു വിദ്യാലയത്തിലെ അസംബ്ലി നടപടികള്‍ കാണുകയായിരുന്നു. ഞാനതില്‍ തീര്‍ത്തും മുഴുകി, കാരണം കുട്ടികള്‍ അത്രത്തോളം പൂര്‍ണമായും അര്‍ത്ഥവത്തായുമാണ് അതില്‍ പങ്കെടുത്തത്.

അസംബ്ലി തീര്‍ന്നപ്പോള്‍ ഏതാണ്ട് 11 വയസായ ഒരു മിടുക്കി പെണ്‍കുട്ടി തനിക്കിതെത്രമാത്രം സംതൃപ്തി തരുന്നു എന്ന് യഥാര്‍ത്ഥ സന്തോഷത്തോടെ സംസാരിച്ചു. ഒരു കാര്യം നന്നായി ചെയ്തതിലെ ആഹ്ളാദമായിരുന്നു ആ കുട്ടി പറഞ്ഞത്. അതിനുശേഷം അവള്‍ എന്നോടൊരു ചോദ്യം ചോദിച്ചു; എന്നെ സന്തോഷവാനാക്കുന്ന തരത്തില്‍ എന്തു കാര്യമാണ് ഞാന്‍ ചെയ്തത്?

എന്നോടു ഈ ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എന്നല്ല. പക്ഷേ ആ കുട്ടിയുടെ കലര്‍പ്പില്ലാത്ത കൌതുകം നിറച്ച ആ നിമിഷവും ആ ചോദ്യവും, നിഷ്ക്കളങ്കമായ ഹൃദയവും എനിക്ക് വലിയ വ്യക്തതയും ഉള്‍ക്കാഴ്ച്ചയും നല്കി. ഫൌണ്ടേഷനില്‍ ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ആത്മവിശ്വാസമുള്ള, ചിന്തിക്കുന്ന, മൂല്യബോധമുള്ള അവളെപ്പോലുള്ള മനുഷ്യരെ രൂപപ്പെടുത്തുന്നതില്‍ ചില പങ്കുണ്ടെന്ന് അറിയുന്നതിലായിരുന്നു ഏറ്റവും വലിയ സംതൃപ്തി.

അഞ്ച് പതിറ്റാണ്ടോളം ഞാന്‍ പൂര്‍ണമായും വിപ്രോയിലും അതിലെ ജീവനക്കാരിലും നിക്ഷേപിച്ചു. ലോകത്തെങ്ങുമുള്ള അതിന്റെ ഉപഭോക്താക്കള്‍ക്ക് വിപ്രോ യഥാര്‍ത്ഥത്തിലുള്ള വ്യത്യാസം നല്കി. അതാണ് അതിന്റെ വിജയത്തിന്റെ ശക്തിയും. ഓരോ വിപ്രോ അംഗത്തിന്റെയും കഠിനപ്രയത്നവും പ്രതിബദ്ധതയുമാണ് ഇതിന് കാരണം. അതിലെനിക്ക് തികഞ്ഞ അഭിമാനമുണ്ട്.

ലോകത്തെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ചില മനുഷ്യരുടെ ജീവിതങ്ങളില്‍ ഒരു മാറ്റമുണ്ടാക്കാനുള്ള സാധ്യത വിപ്രോ തുറക്കുന്നു എന്നത് വിപ്രോയുടെ വിജയത്തെ പതിന്‍മടങ്ങാക്കുന്നു. ഇതിന് കാരണം വിപ്രോയുടെ 40% ഉടമസ്ഥതയും ഒരു മനുഷ്യകാരുണ്യ ട്രസ്റ്റിലാണ്. അത് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സിരോഹിയില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയെപ്പോലുള്ളവരടക്കമുള്ള കൂടുതല്‍ മികച്ച ഒരു ലോകത്തെ വികസിപ്പിക്കുന്നതിന് സംഭാവന നല്‍കാനാണ്.

ഈ പുതുവര്‍ഷത്തലേന്നു 2016-ല്‍ മികച്ച ഒരു ലോകത്തിന്നായുള്ള ശ്രമത്തിന്റെ പാതയില്‍ ചോദ്യങ്ങളും തടസങ്ങളും ഉയര്‍ന്നിരുന്നു എന്നത് അവഗണിക്കാനാകില്ല. ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത് രാഷ്ട്രീയ വേദികളില്‍ നിന്നും, വ്യക്തമാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയില്‍ നിന്നും, ലോകത്തെ ഒറ്റപ്പെടലിന്റെയും സംഘര്‍ഷത്തിന്റെയും സംശയത്തിന്റെയും ഒരിടമാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളില്‍ നിന്നുമാണ്. ഇവയെ അവഗണിക്കാതെ നേരിടാന്‍ തുടങ്ങിയാല്‍ നമുക്ക് പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. പൊതു ജീവിതത്തിലുള്ളവര്‍ക്കേ ഒരു പങ്ക് വഹിക്കാനാകൂ എന്നല്ല. നമുക്കെല്ലാം നമ്മുടേതായ പങ്ക് വഹിച്ചു ഒരു മാറ്റമുണ്ടാക്കാം. ഒരു കമ്പനി എന്ന നിലയില്‍ നമുക്ക് ഗണ്യമായ മാറ്റമുണ്ടാക്കാനാകും.

രാജസ്ഥാനിലെ അസിം പ്രേംജി സ്കൂള്‍

ഇതിനായി നമ്മുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന നാല് തത്വങ്ങള്‍ ഉപയോഗിച്ചാല്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ആ നാല് തത്വങ്ങള്‍ ഇവയാണ്:

ഒരു പൊതു ഭൂമിക കണ്ടെത്തുക: തര്‍ക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നമ്മളോരു പൊതുഭൂമിക കണ്ടെത്തണം. ലോകത്തെ യാഥാര്‍ത്ഥ്യം എന്താണെന്നുവെച്ചാല്‍ മനുഷ്യര്‍ തമ്മില്‍ എപ്പോഴും അഭിപ്രായ വ്യത്യാസങ്ങലും ഭിന്നതകളും ഉണ്ടാകും എന്നതാണ്. പക്ഷേ ഒരു പൊതുവിടം കണ്ടുപിടിക്കലാണ് മുന്നോട്ട് പോകാനുള്ള ഏക വഴി. ഇത് കച്ചവടത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ വിഷയങ്ങളിലും വ്യക്തിജീവിതത്തിലെന്നപ്പോലെ പൊതുജീവിടത്തിലും പ്രധാനമാണ്.

മറ്റുളവരെ പരിഗണിക്കല്‍: നാം മറ്റുള്ളവരെക്കുറിച്ച് വാസ്തവത്തില്‍ ഗണിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരെയും ഒരേ പോലെ ബഹുമാനിക്കുകയും പ്രകൃതിയോടും തുല്യ ബഹുമാനം ഉണ്ടാവുകയും വേണം. ഈ ബഹുമാനം പ്രവര്‍ത്തിയില്‍ പ്രതിഫലിക്കണം. നമുക്ക് ആവശ്യമുണ്ടെങ്കില്‍ പൊതുഭൂമിക കണ്ടെത്തുന്നത് സാധ്യമാണ്.

പരസ്പരബന്ധം: സമൂഹങ്ങള്‍, സമ്പദ് വ്യവസ്ഥകള്‍, പരിസ്ഥിതി എല്ലാം ആഴത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു നമുക്കറിയാം. വ്യക്തികളും ജനതകളും ഈ ബന്ധത്തില്‍ അര്‍ത്ഥം കണ്ടെത്തുന്നു. അല്ലാതെ ഒറ്റപ്പെടലിലും വേര്‍തിരിവിലുമല്ല. നമ്മുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ആഴത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പരിഹാരങ്ങളും അര്‍ത്ഥവും കണ്ടെത്താനുള്ള നമ്മുടെ ഓരോ ശ്രമവും ഈ പരസ്പരബന്ധത്തെ ശക്തിപ്പെടുത്തുന്നതാകണം.

മൂല്യങ്ങളോടുള്ള പ്രതിബദ്ധത: അതിലാണ് എല്ലാം കെട്ടിപ്പടുക്കുന്നത്. അതിന്റെ കാമ്പ് സ്വഭാവദാര്‍ഢ്യമാണ്. അത് തീര്‍ച്ചയായും സത്യസന്ധതയും വാഗ്ദാനങ്ങള്‍ പാലിക്കലുമാണ്. പക്ഷേ അതിനുമപ്പുറവുമാണ്. അത് ശരിക്കും നന്‍മക്കും വേണ്ടി നിലനില്‍ക്കാനുള്ള ധൈര്യമാണ്.

എന്നോടു ആ ചോദ്യ ചോദിച്ച കുട്ടി അത്തരമൊരു മികച്ച ലോകം സൃഷ്ടിക്കാനുള്ള സാധ്യതയുള്ള ആളുകളെ പ്രതിനിധീകരിക്കുന്നു.
ആ കുട്ടി ഒറ്റയ്ക്കല്ല എന്നതാണ് എന്നില്‍ പ്രതീക്ഷ നിറയ്ക്കുന്നത്. ലോകത്തെ ഏറ്റവും പിന്നാക്കമായ പ്രദേശങ്ങളുള്ള രാജസ്ഥാനില്‍ ആറ് ദിവസത്തിനുള്ളില്‍ ഞാന്‍ സമാനമായ ആവേശമുള്ള നിരവധിയാളുകളെ ഞാന്‍ കണ്ടു. അവരില്‍ മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകളുണ്ട്, അവരിപ്പോള്‍ അതിനെതിരെ പോരാടുകയാണ്. ജോലിക്കപ്പുറം പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയ അദ്ധ്യാപകര്‍, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത NGO പ്രവര്‍ത്തകര്‍, നന്മയ്ക്കായി പോരാട്ടത്തിനിറങ്ങുന്ന ശരാശരി കര്‍ഷകന്‍ അങ്ങനെ നിരവധി പേരുണ്ട്. എല്ലാവരും സങ്കീര്‍ണമായ വെല്ലുവിളികളാണ് നേരിടുന്നത്, എന്നിട്ടും അവരുടെ ശ്രമങ്ങളും ശുഭാപ്തിവിശ്വാസവും അവസാനിക്കുന്നില്ല.
ഇതാണ് ഞാന്‍ ലോകത്തെങ്ങും കണ്ടത്. സാന്‍ ഫ്രാന്‍സിസ്കോ മുതല്‍ ടോക്കിയോ വരെ ഞാന്‍ പോയ എല്ലായിടത്തും, ഇതേ പോലെ ആത്മധൈര്യവും ഉള്ളില്‍ തീയുമുള്ള മനുഷ്യരെ ഞാന്‍ കണ്ടു. അക്കൂട്ടത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിപ്രോക്കാരും ഉള്‍പ്പെടും.

അതുകൊണ്ടാണ് ഒരു മികച്ച ലോകത്തിന് വേണ്ടി, കൂടുതല്‍ നീതി നിറഞ്ഞ, സമത്വമുള്ള, മനുഷ്യത്വത്തോട് കൂടിയ സുസ്ഥിരമായ ഒരു ലോകത്തിനുവേണ്ടിയുള്ള പ്രതീക്ഷ എന്നില്‍ നിറയുന്നത്. നമ്മള്‍ തുടര്‍ച്ചയായി പരിശ്രമിച്ചാല്‍ നമുക്കത് നേടാനാവും.

എല്ലാവര്‍ക്കും ഒരു നല്ല 2017 നേരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍