UPDATES

ട്രെന്‍ഡിങ്ങ്

പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് എല്‍ഐസിയുടെ 10 ലക്ഷം കോടി രൂപ വാങ്ങി മോദി സര്‍ക്കാര്‍

2009 മുതല്‍ 2014 വരെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 72 ശതമാനം വര്‍ദ്ധനയാണ് നിക്ഷേപങ്ങളിലുണ്ടായിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് എല്‍ഐസിയുടെ 10.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം വാങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. 2014-15 മുതല്‍ 2018-19 വരെയുള്ള 2019 മാര്‍ച്ച് വരെയുള്ള കഴിഞ്ഞ അഞ്ച് അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ എല്‍ഐസി നിക്ഷേപം ഇരട്ടിയാകും. ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതിസന്ധിയിലുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് അടക്കമാണ് പണം നല്‍കിയിരിക്കുന്നത്. 2009 മുതല്‍ 2014 വരെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 72 ശതമാനം വര്‍ദ്ധനയാണ് നിക്ഷേപങ്ങളിലുണ്ടായിരിക്കുന്നത്. 6.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2009-2014 കാലത്തുണ്ടായിരുന്നത്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 76 ശതമാനം വര്‍ദ്ധനവാണ് എല്‍ഐസി നിക്ഷേപങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിലുണ്ടായത്. 22.6 ലക്ഷം കോടി രൂപയിലെത്തിയിരുന്നു നിക്ഷേപങ്ങള്‍. കോള്‍ ഇന്ത്യ, എന്‍എച്ച്പിസി, എന്‍ബിസിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, റെയില്‍വേ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെല്ലാം എല്‍ഐസി നിക്ഷേപം നടത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍