UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിഫ്ബി തരികിടയെന്ന് മന്ത്രി ജി സുധാകരന്‍

മദ്യപാനികള്‍ കക്കൂസില്‍ പോലും നക്കിക്കുടിക്കുമെന്ന് സുധാകരന്‍ പറഞ്ഞത് വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു

സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിനായി ധനമന്ത്രി തോമസ് ഐസക് വിഭാവനം ചെയ്ത കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) തരികിട പരിപാടിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ബജറ്റിന് വെളിയില്‍ നിന്നും വായ്പയെടുക്കുന്ന പരിപാടിയാണ് ഇതെന്നും ധനമന്ത്രിയുടെ ജില്ലയായ ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രസംഗിച്ചു.

ആലപ്പുഴയില്‍ ടാക്സ് കണ്‍സള്‍ന്‍സ് അസോസിയേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 125 കോടി രൂപയാണ് കഴിഞ്ഞ തവണ പൊതുമരാമത്ത് വകുപ്പിന് നീക്കിവച്ചത്. ഇത്തവണം 150 കോടിയായി അത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 3250 കോടിയെങ്കിലുമുണ്ടെങ്കിലേ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പോകൂ.

അതേസമയം മദ്യപാനികള്‍ കക്കൂസില്‍ പോലും നക്കിക്കുടിക്കുമെന്ന് സുധാകരന്‍ പറഞ്ഞത് വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. സര്‍ക്കാരിന്റെ മുഖ്യവരുമാന മാര്‍ഗ്ഗമായ മദ്യവില്‍പ്പന കുറഞ്ഞത് പല ഫണ്ടുകളെയും ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഇത്. മദ്യം വില്‍ക്കേണ്ടെന്നും എന്നാല്‍ അതില്‍ നിന്നുള്ള വരുമാനം വേണമെന്നുമാണ് സുധാകരന്റെ പ്രസ്താവന വ്യാഖ്യാനിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍