UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല; മഹിജയെ വിമര്‍ശിച്ച് സുധാകരന്‍

അനന്തുവിന്റെ അമ്മയുടേതാണ് യഥാര്‍ത്ഥ ദുഃഖമെുന്ന് സുധാകരന്‍

ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബത്തെയും വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ലെന്നും ഇത് വലതുപക്ഷ ബൂര്‍ഷ്വാ സ്വഭാവമാണെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്കു ചോദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് ആക്രമണത്തില്‍ മരിച്ച അനന്തുവിന്റെ അമ്മയുമായാണ് സുധാകരന്‍ മഹിജയെ താരതമ്യം ചെയ്തത്. അനന്തുവിന്റെ അമ്മ അലമുറയിടുന്നില്ലെന്നും ദുഃഖം നിറഞ്ഞ മുഖത്തോടെ കരയാനല്ലാതെ സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും അതാണ് യഥാര്‍ത്ഥ ദുഃഖമെന്നും സുധാകരന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബം സ്വകാര്യമായാണ് പരാതി നല്‍കേണ്ടിയിരുന്നത്. ഈ സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മഹിജയുടെ സമരം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയുണ്ടാക്കി സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ വിമര്‍ശിച്ച എംഎ ബേബിയെയും സുധാകരന്‍ തള്ളിപ്പറഞ്ഞു. ബേബിയുടെ പ്രസ്താവന പോളിറ്റ് ബ്യൂറോയുടെ നിലപാടല്ല എന്നാണ് സുധാകരന്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍