UPDATES

Gadget of the month

ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണായ വാവേയുടെ ‘മേറ്റ് എക്സ്’ സെപ്റ്റംബറില്‍ പുറത്തിറങ്ങും

മടക്ക് നിവര്‍ത്തുമ്പോള്‍ എട്ട് ഇഞ്ച് സ്‌ക്രീനും മടക്കിക്കഴിഞ്ഞാല്‍ 6.6 ഇഞ്ച് സ്‌ക്രീനുമാണ് മേറ്റ് എക്സിന് ഉണ്ടാവുക.സാംസങ് ഗാലക്സി ഫോള്‍ഡില്‍ സ്‌ക്രീന്‍ നിവര്‍ത്തിയാല്‍ 7.3 ഇഞ്ചും മടക്കിക്കഴിഞ്ഞാല്‍ 4.6 സ്‌ക്രീനുമാണ് ഉപയോഗിക്കാന്‍ കഴിയുക.

വാവേയുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ ‘മേറ്റ് എക്സ്’ സെപ്റ്റംബറില്‍ പുറത്തിറക്കും.ജൂണില്‍ ഫോണ്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വൈകിപ്പിക്കുകയായിരുന്നു.സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ സ്‌ക്രീനുകള്‍ക്കുണ്ടായ അതേ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ മേറ്റ് എക്സിന്റെ പി-ഓഎല്‍ഇഡി സ്‌ക്രീനില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ തങ്ങള്‍ വിനിയോഗിച്ചുവെന്നും ഫോണ്‍ സെപ്റ്റംബറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമഗ്രമായ പരിശോധനകള്‍ക്കൊടുവില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ചൈനീസ് 3സി സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് ‘മേറ്റ് എക്സിന്’ ലഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാവേ മേറ്റ് എക്സ് ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫോള്‍ഡബിള്‍ സ്‌ക്രീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണിന് വലിയ തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ വാവേ ഫോണുകള്‍ വിപണിയിലെത്തിക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.

മടക്ക് നിവര്‍ത്തുമ്പോള്‍ എട്ട് ഇഞ്ച് സ്‌ക്രീനും മടക്കിക്കഴിഞ്ഞാല്‍ 6.6 ഇഞ്ച് സ്‌ക്രീനുമാണ് മേറ്റ് എക്സിന് ഉണ്ടാവുക.സാംസങ് ഗാലക്സി ഫോള്‍ഡില്‍ സ്‌ക്രീന്‍ നിവര്‍ത്തിയാല്‍ 7.3 ഇഞ്ചും മടക്കിക്കഴിഞ്ഞാല്‍ 4.6 സ്‌ക്രീനുമാണ് ഉപയോഗിക്കാന്‍ കഴിയുക.എട്ട് ജിബി റാം ശേഷിയുള്ള ഫോണില്‍ 1.8GHz ഒക്ടാകോര്‍ വാവേ ഹൈസിലിക്കണ്‍ കിരിന്‍ 980 പ്രൊസസര്‍ ആണ് ശക്തിപകരുന്നത്. ആന്‍ഡ്രോയിഡ് 9.0 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4500 എംഎഎച്ച് ബാറ്ററിയുണ്ടാവും. എറ്റവുംകൂടുതല്‍ 65 വാട്ട് ഔട്ട്പുട്ട് വരുന്ന പുതിയ പവര്‍ അഡാപ്റ്റര്‍ ഫോണിനൊപ്പം ഉണ്ടാവുമെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍