UPDATES

Smartphone/gadjets

2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന 8ജി.ബി റാമുള്ള ചുണക്കുട്ടന്മാരെ പരിചയപ്പെടാം

2019ല്‍ ഏവരും ഉറ്റുനോക്കുന്ന 4കെ റെക്കോര്‍ഡിംഗ് സംവിധാനമുള്ള അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ വണ്‍പ്ലസ് 7നും ശ്രേണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ വണ്‍പ്ലസ് 7ടിയും, പോക്കോ എഫ് 2, സാംസംഗ് ഗ്യാലക്‌സി നോട്ട് 10 എന്നിവയുമുണ്ട്. 

ഓരോ വര്‍ഷവും സ്മാര്‍ട്ട്‌ഫോണുകളുടെ കരുത്തു വര്‍ദ്ധിപ്പിക്കുന്നതില്‍ മത്സരമാണ് കമ്പനികള്‍. 2018, 6 ജി.ബി റാമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമായിരുന്നെങ്കില്‍ 2019ല്‍ 8 ജി.ബി റാം മോഡലുകള്‍ കരുത്തു തെളിയിക്കാനെത്തും. മള്‍ട്ടി ടാസ്‌കിംഗ് വര്‍ദ്ധിച്ചതോടെ ഉയര്‍ന്ന റാം കരുത്തുള്ള സ്മാര്‍ട്ട്‌ഫോണുകളെ തേടിയാണല്ലോ ഇന്ന് ഉപയോക്താക്കളുടെ നെട്ടോട്ടം. മാത്രമല്ല പബ്ജിയടക്കമുള്ള മൊബൈല്‍ ഗെയിമുകളുടെ പ്രചാരം ഏറിവരികയുമാണ്. മികച്ച റാമുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ഹൈ-എന്‍ഡ് ഗെയിമുകള്‍ ലാഗില്ലാതെ കളിക്കാനും കഴിയൂ.

ആവശ്യമുള്ള ആപ്പുകളെല്ലാം ഒരു മടിയും കൂടാതെ ഡൗണ്‍ലോഡ് ചെയ്യാനും റാം കരുത്ത് ആവശ്യമാണ്. 2019ല്‍ ഏവരും ഉറ്റുനോക്കുന്ന 4കെ റെക്കോര്‍ഡിംഗ് സംവിധാനമുള്ള അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ വണ്‍പ്ലസ് 7നും ശ്രേണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ വണ്‍പ്ലസ് 7ടിയും, പോക്കോ എഫ് 2, സാംസംഗ് ഗ്യാലക്‌സി നോട്ട് 10 എന്നിവയുമുണ്ട്. 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന 8ജി.ബി റാം സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

വണ്‍പ്ലസ് 7

6.4 ഇഞ്ച് ഹൈ റെസലൂഷന്‍ 1080X2280 പിക്‌സല്‍ ഡിസ്‌പ്ലേ.
ക്വാഡ് കോര്‍ ക്രിയോ 385 പ്രോസസ്സര്‍ 2.95 ജിഗാഹെര്‍ട്‌സ് പ്രോസ്സിംഗ് സ്പീഡ് വാഗ്ദാനം നല്‍കുന്നു.
24+12+8 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകളാണ് പിന്നില്‍ ഇടംപിടിച്ചിരിക്കുന്നത്.
8 ജി.ബിയാണ് റാം കരുത്ത്.
ബാറ്ററി കരുത്ത് 4,150 മില്ലി ആംപയര്‍.

വണ്‍പ്ലസ് 7ടി

6.4 ഇഞ്ച് ബേസല്‍ ലെസ് ഓപ്റ്റിക് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ലേ.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 850 ചിപ്പ്‌സെറ്റ്.
5ജി സംവിധാനം.
8/10 ജി.ബി റാം കരുത്ത്.
ഇരട്ട 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറ.
മുന്നില്‍ 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ.
64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.
ബാറ്ററി കരുത്ത് 3,500 മില്ലി ആംപയര്‍.

സാംസംഗ് ഗ്യാലക്‌സി നോട്ട് 10

6.46 ഇഞ്ച് സ്‌ക്രീന്‍
ക്വാല്‍കോം ചിപ്പ്‌സെറ്റിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
8ജി.ബി റാം കരുത്ത്.
512 ജി.ബിയുടെ ഇന്റേണല്‍ മെമ്മറി ശേഷി.
6,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്.

പോക്കോ എഫ്2

6.4 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ 1080ത2340 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം നല്‍കുന്നു.
പിന്നില്‍ ഇരട്ട 16+5 മെഗാപിക്‌സല്‍ ക്യാമറ.
മുന്നില്‍ 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ.
2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സിംഗ് സ്പീഡ്.
ഇന്റേണല്‍ മെമ്മറി 64 ജി.ബി.
ബാറ്ററി കരുത്ത് 4,100 മില്ലി ആംപയര്‍.

റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ

5.99 ഇഞ്ച്, 6.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ.
ആന്‍ഡ്രോയിഡ് പൈ.
സ്‌നാപ്ഡ്രാഗണ്‍ 830 ചിപ്പ്‌സെറ്റ്.
23+20+20 മെഗാപിക്‌സലുകളുടെ പിന്‍ ക്യാമറ.
20+8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ.
4/6/8 ജിബി റാം ശേഷി.
6,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്.

അസ്യൂസ് സെന്‍ഫോണ്‍ 6Z

6.3 ഇഞ്ച് സൂപ്പര്‍ എല്‍.സി.ഡി6 ടച്ച് സ്‌ക്രീന്‍.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍.
6/8ജി.ബി റാം കരുത്ത്
മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി 512 ജി.ബി വരെ ഉയര്‍ത്താം.
24+24+16 മെഗാപിക്‌സലുകളുടെ മൂന്നു പിന്‍ ക്യാമറ.
മുന്നില്‍ 16 എം.പി സെല്‍ഫി ക്യാമറ.
ബാറ്ററി കരുത്ത് 4,000 മില്ലി ആംപയര്‍.

ഷവോമി എം.ഐ മിക്‌സ് 4

6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഡിസ്‌പ്ലേ.
2.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍.
6/8/10 ജി.ബി റാം വേരിയന്റുകള്‍.
ഇരട്ട പിന്‍ ക്യാമറ.
ഇരട്ട മുന്‍ ക്യാമറ.
ഇരട്ട നാനോ സിം.
5ജി എല്‍.റ്റി.ഇ സംവിധാനം.
ബാറ്ററി കരുത്ത് 3,200 മില്ലീ ആംപയര്‍.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍