UPDATES

സയന്‍സ്/ടെക്നോളജി

32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ കരുത്തില്‍ ഹുവായുടെ പുത്തന്‍ പി30 ലൈറ്റ്

ഫിലിപ്പൈന്‍സിലാണ് പി30 ലൈറ്റിനെ നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്

മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ തരംഗമാവുകയാണ് ഹുവായുടെ സ്മാര്‍ട്ട്‌ഫോണുകള്‍. കിടിലന്‍ ക്യാമറയും കരുത്തന്‍ പ്രോസസ്സറുമായി ഹുവായുടെ മിഡ്‌റേഞ്ച് ഫോണുകളെല്ലാം വ്യത്യസ്തമാവുകയാണ്. ഇപ്പോഴിതാ പി30 ലൈറ്റ് എന്ന പുത്തന്‍ മോഡലും ശ്രേണിയിലേക്കെത്തിയിരിക്കുകയാണ്. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ സംവിധാനത്തോടെയാണ് ഫോണിന്റെ വരവ്. ഫിലിപ്പൈന്‍സിലാണ് പി30 ലൈറ്റിനെ നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലുമെത്തും.

6.15 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് പി30 ലൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ. ജി.ബിയാണ് റാം കരുത്ത്. 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജി.ബി വരെ ഇന്റേണല്‍ മെമ്മറി ശേഷി ഉയര്‍ത്താവുന്നതാണ്. 2.2 ജിഗാഗഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സറും മാലി ജി51 ജി.പി.യുവും ഫോണിനു കരുത്തേകും. ക്യാമറ ഭാഗത്താണ് ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളുള്ളത്.

പിന്‍ഭാഗത്ത് 28+8+2 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത.് 8 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറുമടങ്ങിയതാണ് പിന്‍ ക്യാമറ. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ കോളിംഗിന് ഏറ്റവും മികച്ച ക്വാളിറ്റി മുന്‍ ക്യാമറയില്‍ ലഭിക്കും. 3,340 മില്ലി ആംപയര്‍ ബാറ്ററിയാണ് പി30 ലൈറ്റിലുള്ളത്. കൂടാതെ 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് ഫീച്ചറുമുണ്ട്.

ഹുവായുടെ സ്വന്തം യു.ഐ ഇ.എം.യു.ഐ യുടെ ബേസില്‍ ആന്‍ഡ്രോയിഡ് 9.0.1 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ബ്ലൂടൂത്ത് 4.2, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, വൈഫൈ, 4ജി എല്‍.റ്റി.ഇ തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്. അബെന്‍സണ്‍, ഷോപ്പീ തുടങ്ങിയ ഫിലിപ്പൈന്‍സ് ഓണ്‍ലൈന്‍ പോര്‍ട്ടുലുകളില്‍ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏതുമാര്‍ഗേണ ലഭിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍