മൂന്ന് ക്യാമറകളായിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാകുക. കൂടുതല്‍ മികച്ച വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇത് വഴി കഴിയുമെന്നാണ് അറിയാന്‍ സാധിക്കുന്നത്
സെപ്റ്റംബര്‍ 10ന് പുത്തന്‍ ഫെഫോണിന്റെ മൂന്ന് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അഭ്യൂഹം.ഐ ഫോണ്‍ എക്‌സ് ആറിലേത് പോലെ എല്‍ഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോണ്‍ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൂന്ന് ക്യാമറകളായിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാകുക. കൂടുതല്‍ മികച്ച വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇത് വഴി കഴിയുമെന്നാണ് അറിയാന്‍ സാധിക്കുന്നത് .പതിവ് രീതികള്‍ മാറ്റി ഇത്തവണ ഐഫോണിന്റെ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് സൂചന.
എന്നാല്‍ ഐഫോണിലെ പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കില്ലെന്നും. സി-ടൈപ്പ് ബോക്‌സ് ആയിരിക്കും ചാര്‍ജറിനൊപ്പം ലഭിക്കുക എന്നും സൂചനയുണ്ട്. ഇത് സാധാരണ പോര്‍ട്ടില്‍ കണക്ട് ചെയ്ത് വേഗതയേറിയ ചാര്‍ജിംഗ് സാധ്യമാകും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ലൈറ്റ്‌നിങ്ങ് പോര്‍ട്ടില്‍ നിന്ന് യുഎസ്ബി സി യിലേക്കുള്ള മാറ്റം ഐ ഫോണ്‍ 11 മുതല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ടെങ്കിലും ഇതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഐപാഡ് പ്രൊ മോഡലുകളിലും മാക്ബുക്ക് മോഡസുകളിലും കഴിഞ്ഞ വര്‍ഷം തന്നെ ആപ്പിള്‍ യുഎസ്ബി സി പോര്‍ട്ട് ഉള്‍പ്പെടുത്തിയിരുന്നു. പുതിയ മോഡലുകളില്‍ 5ജി സപ്പോര്‍ട്ടുണ്ടായിരിക്കില്ലെന്നതും ഏറെക്കുറെ ഉറപ്പാണ്. കൂടുതല്‍ മികച്ച വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇത് വഴി കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.