UPDATES

Gadget of the month

അസുസ് റോഗ് ഫോണ്‍ 2 ഇന്ത്യയില്‍ എത്തി

ഗെയിമിങിന് സഹായിക്കുന്ന റോഗ് കുനായ് ഗേയിംപാഡും അസൂസ് പുറത്തിറക്കിയിട്ടുണ്ട്

അസൂസിന്റെ പ്രീമിയം സ്മാര്‍ട്ഫോണായ റോഗ് ഫോണ്‍ -2 ഇന്ത്യയിലെത്തി. റോഗ് ഫോണിന്റെ രണ്ടാം പതിപ്പാണ് ഈ ഫോണ്‍. 6.59 ഇഞ്ച് വലിപ്പമുള്ള 1080 പിക്സല്‍ അമോലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ മുഖ്യ സവിശേഷത. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേയുടെ സവിശേഷതയാണ്.

48 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയും 24 എംപി സെല്‍ഫി ക്യാമറയുമാണ് റോഗ് ഫോണ്‍ 2 നുള്ളത്. 6000 എംഎഎച്ച് ബാറ്ററിശേഷിയുള്ള ഫോണില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ഇത് കൂടാതെ പുതിയ ഡ്യുവല്‍ സ്‌ക്രീന്‍ ട്വിന്‍ വ്യൂ ഡോക്കും ഒരു കൂളിങ് ഫാനും ഫോണിന് വേണ്ടി അസൂസ് ഒരുക്കിയിട്ടുണ്ട്.

120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേയുടെ സവിശേഷതയാണ്. ഈ 10 ബിറ്റ് ഡിസ്പ്ലേ പാനലില്‍ എച്ച്ഡിആര്‍ സൗകര്യവും 500,000:1 കോണ്‍ട്രാസ്റ്റ് റേഷ്യോയും ഉണ്ട്. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണിനിതിനുള്ളത്. 2.96 GHz ക്വാല്‍കോം 855 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. ഗെയിമിങിന് സഹായിക്കുന്ന റോഗ് കുനായ് ഗേയിംപാഡും അസൂസ് പുറത്തിറക്കിയിട്ടുണ്ട്.എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 37,999 രൂപയും12 ജിബി റാം / 512 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപയും ആണ് വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍