UPDATES

Gadget of the month

2000 രൂപ ഇളവ് ;അസ്യൂസ് സെന്‍ഫോണ്‍ മാക്സ് M1, സെന്‍ഫോണ്‍ ലൈറ്റ് L1 എന്നിവ വിപണിയില്‍

അസ്യൂസ് സെന്‍ഫോണ്‍ മാക്സ് M1 8999 രൂപയ്ക്കാണ് ആദ്യം വിപണിയില്‍ അവതരിപ്പിച്ചത്. . ഇപ്പോള്‍ 2000 രൂപ വിലക്കിഴിവിനു ശേഷം 6999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

അസ്യസിന്റെ മികച്ച സ്മാര്‍ട്ട്ഫോണുകളായ സെന്‍ഫോണ്‍ മാക്സ് M1, മറ്റൊന്ന് സെന്‍ഫോണ്‍ ലൈറ്റ് L1 എന്നിവയുടെ വില കുറച്ചു.ഈ രണ്ടു സ്മാര്‍ട്ട്ഫോണുകള്‍ക്കും 2000 രൂപയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്.

ഈ രണ്ടു ഫോണുകള്‍ക്കും 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. സ്നാപ്ഡ്രാഗണ്‍ 430 SoC പ്രോസസറാണ് ഫോണില്‍. സെന്‍ഫോണ്‍ മാക്സ് M1ന് 3ജിബി റാം, 32ജിബി സ്റ്റോറേജും സെന്‍ഫോണ്‍ ലൈറ്റ് L1 ന് 2ജിബി റാം, 16ജിബി സ്റ്റോറേജുമാണ്. 256ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്.സെന്‍ഫോണ്‍ മാക്സ് M1ന് 8എംപി സെല്‍ഫി ക്യാമറയും 4000എംഎഎച്ച് ബാറ്ററിയും സെന്‍ഫോണ്‍ ലൈററ് L1ന് 5എംപി സെന്‍ഫി ക്യാമറയും 3000എംഎഎച്ച് ബാറ്ററിയുമാണ് ഇതിന്റെ സവിശേഷതകള്‍

അസ്യൂസ് സെന്‍ഫോണ്‍ മാക്സ് M1 8999 രൂപയ്ക്കാണ് ആദ്യം വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 2000 രൂപ വിലക്കിഴിവിനു ശേഷം 6999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. എന്നാല്‍ 6999 രൂപയ്ക്ക് ആദ്യം വിപണിയില്‍ അവതരിപ്പിച്ച സെന്‍ഫോണ്‍ ലൈറ്റ് L1 വില കുറവിന് ശേഷംനിങ്ങള്‍ക്ക് 4999 രൂപയ്ക്കു വാങ്ങാം. എന്നാല്‍ ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഫ്ളിപ്കാര്‍ട്ടിലാണ് ഡിസ്‌ക്കൗണ്ട് വില നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍