UPDATES

Gadget of the month

സ്മാര്‍ട്ട്‌ഫോണായും സ്മാര്‍ട്ട് വാച്ചായും ഉപയോഗിക്കാം; നിര്‍മാണത്തിനൊരുങ്ങി ടി.സി.എല്‍

കഴിഞ്ഞ വര്‍ഷം ക്യാമറ ഭാഗത്താണ് സാംസംഗ്, ഹുവായ്, ഷവോമിയടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം ഡിസ്‌പ്ലേയാണ് ലക്ഷ്യം.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന വര്‍ഷമാണ് 2019. കഴിഞ്ഞ വര്‍ഷം ക്യാമറ ഭാഗത്താണ് സാംസംഗ്, ഹുവായ്, ഷവോമിയടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം ഡിസ്‌പ്ലേയാണ് ലക്ഷ്യം. 2019ല്‍ ഡിസ്‌പ്ലേ ഗോസിപ്പിനു തുടക്കമിട്ടത് ഇലക്ട്രോണിക് നിര്‍മാതാക്കളായ ടി.സി.എലാണ്.

സ്മാര്‍ട്ട്‌ഫോണ്‍ സ്മാര്‍ട്ട്-വാച്ചായും ഉപയോഗിക്കാവുന്ന ഫോണിനെയാണ് ടി.സി.എല്‍ പുറത്തിറക്കാനൊരുങ്ങുന്നത്. ബ്ലാക്ക്‌ബെറി, അല്‍ക്കാടെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നതിനുപരിയായി ഇതാദ്യമായാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് ടി.സി.എല്‍ നേരിട്ടു കടക്കുന്നത്. വരവാകട്ടെ ഗംഭീരമായിട്ടാണ്.

ഒന്നല്ല, അഞ്ച് പുത്തന്‍ ഫോള്‍ഡബിള്‍ ഫോണുകളാണ് ടി.സി.എല്‍ ഈവര്‍ഷം നിര്‍മിക്കാനൊരുങ്ങുന്നത്. രണ്ട് ടാബ്-ലെറ്റുകള്‍, ഒരു ഫ്‌ളക്‌സിബള്‍ ഫോണ്‍ എന്നിവ ഈ പട്ടികയില്‍പ്പെടും. ഇതില്‍ ഫ്‌ളക്‌സിബിള്‍ സീരീസില്‍പ്പെടുന്നതാണ് ടെക്ക് ലോകത്തെ ഏറെ ആകര്‍ഷിച്ച സ്മാര്‍ട്ട് വാച്ച്/ബാന്‍ഡ് മോഡല്‍.

സ്മാര്‍ട്ട്‌ഫോണായും എന്നാല്‍ അവശ്യഘട്ടങ്ങളില്‍ സ്മാര്‍ട്ട്-വാച്ചായും ഈ ഫോണിനെ ഉപയോഗിക്കാനാകും. സ്മാര്‍ട്ട് ബാന്‍ഡിനെ കൈയ്യില്‍ കെട്ടി നടക്കാം. ഫോണ്‍ നിര്‍മാണഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഈ വര്‍ഷംതന്നെ ഫോണ്‍ പുറത്തിറങ്ങും. സാംസംഗ്, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് ഒരേസമയം സ്മാര്‍ട്ട്ബാന്‍ഡായും സ്മാര്‍ട്ട്-വാച്ചായും ഉപയോഗിക്കാവുന്ന മോഡല്‍ പുറത്തിറക്കാന്‍ ടി.സി.എല്‍ ഒരുങ്ങുന്നത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍