UPDATES

Latest News

കുറഞ്ഞ വിലയില്‍ വേര്‍സാ ലൈറ്റ് സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തിച്ച് ഫിറ്റ്ബിറ്റ്

ഫിറ്റ്ബിറ്റിന് ഇതുവരെ ഏകദേശം 28 മില്ല്യണ്‍ ഉപയോക്താക്കളാണുള്ളത്. ഈവര്‍ഷത്തെ ആദ്യപാദ വരുമാനമാകട്ടെ 268 മില്ല്യണ്‍ ഡോളറാണ്

ആപ്പിള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്മാര്‍ട്ട് വാച്ച് നിര്‍മാക്കളാണ് ഫിറ്റ്ബിറ്റ്. ആഗോളതലത്തില്‍ ഫിറ്റ്ബിറ്റിന് ആരാധകരേറെയാണ്. ആക്വറേറ്റ് റീഡിംഗും കിടിലന്‍ ബിള്‍ഡ് ക്വാളിറ്റിയുമാണ് ഫിറ്റ്ബിറ്റ് വാച്ചുകളുടെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനായുള്ള ഇലക്ട്രോണിക് നിര്‍മാതാക്കളായ ഫിറ്റ്ബിറ്റ് തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് വാച്ചിനെ വിപണിയിലെത്തിച്ചു. വേര്‍സാ ലൈറ്റ് എന്നാണ് പുത്തന്‍ മോഡലിന്റെ പേര്.

വാച്ചില്‍ നേരിട്ട് മ്യൂസിക്ക് സ്റ്റോര്‍ ചെയ്യാനുള്ള സംവിധാനമാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. 15,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ വേര്‍സാ ലൈറ്റിന്റെ അടിസ്ഥാന മോഡലിന്റെ വില. വേര്‍സാ ലൈറ്റ് സ്മാര്‍ട്ട് വാച്ചിനൊപ്പം കുട്ടികള്‍ക്കായി എയ്‌സ് 2 ഫിറ്റ്‌നസ് ട്രാക്കറും പുറത്തിറക്കി. 6,999 രൂപ അടിസ്ഥാന വിലയിലാണ് എയ്‌സ് 2 വിപണിയിലെത്തിയിരിക്കുന്നത്.

2018ല്‍ ഏകദേശം 5.5 മില്ല്യണ്‍ സ്മാര്‍ട്ട് വാച്ചുകളാണ് ഫിറ്റ്ബിറ്റ് വിറ്റഴിച്ചത്. 22.5 മില്ല്യണ്‍ യൂണിറ്റുമായി ആപ്പിളാണ് സ്മര്‍ട്ട് വാച്ച് വിറ്റഴിച്ചവരില്‍ ഒന്നാമത്. സാംസംഗ് 5.3 മില്ല്യണ്‍ യൂണിറ്റുമായി വിപണിയില്‍ മൂന്നാമതുണ്ട്. ‘ പുതിയ മോഡലിലൂടെ ഹൈ ക്വാളിറ്റി സ്മാര്‍ട്ട് വാച്ച് വിലക്കുറവില്‍ ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആവശ്യക്കാരേറുന്നതുകൊണ്ടുതന്നെ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കും ‘ – ഫിറ്റ്ബിറ്റ് സി.ഇ.ഒ ജയിംസ് പാര്‍ക്ക് പറഞ്ഞു.

അമേരിക്ക, ഏഷ്യ പെസഫിക്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമെന്നോണം രണ്ടു മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലേക്കുമെത്തും. ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിന് കുറഞ്ഞത് 279 യു.എസ് ഡോളര്‍ നല്‍കണമെന്നിരിക്കെ കിടിലന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് വിലക്കുറവില്‍ പുത്തന്‍ മോഡല്‍ ഫിറ്റ്ബിറ്റ് പുറത്തിറക്കുമ്പോള്‍ ആവശ്യക്കാരേറുമെന്നതില്‍ സംശയമില്ല.

ഫിറ്റ്ബിറ്റിന് ഇതുവരെ ഏകദേശം 28 മില്ല്യണ്‍ ഉപയോക്താക്കളാണുള്ളത്. ഈവര്‍ഷത്തെ ആദ്യപാദ വരുമാനമാകട്ടെ 268 മില്ല്യണ്‍ ഡോളറാണ്. കുറഞ്ഞ വിലയില്‍ വേര്‍സാ ലൈറ്റ് സ്മാര്‍ട്ട് വാച്ചും കുട്ടികള്‍ക്കായി എയ്‌സ് 2 ഫിറ്റ്‌നസ് ട്രാക്കറും കൂടിയെത്തുന്നതിലൂടെ വിപണിയില്‍ ആപ്പിളുമായി നല്ലൊരു മത്സരം പ്രതീക്ഷിക്കാം. എന്തായാലും ഇന്ത്യയില്‍ സര്‍വീസ് മെച്ചപ്പെടുത്തുമെന്ന ഫിറ്റ്ബിറ്റിന്റെ പ്രഖ്യാപനം ആകാംശയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍