UPDATES

Gadget of the month

അഞ്ച് ക്യാമറ സംവിധാനവുമായി നോക്കിയ 9 പ്യൂര്‍വ്യൂ ഇന്ത്യന്‍ വിപണിയില്‍

പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം നോക്കിയ 9 പ്യൂര്‍വിന്റെ പ്രത്യേകതയാണ്.വൈഫൈ, ബ്ലൂടൂത്ത് 5.0, എന്‍.എഫ്.സി. തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ട്. പിന്‍ഭാഗത്ത് അഞ്ച് സീസ് സെര്‍ട്ടിഫൈഡ് ലെന്‍സാണ് പ്യൂര്‍ വ്യൂവില്‍ ഉപയോഗിച്ചിരിക്കുന്നത്.

വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 9 പ്യൂര്‍വ്യൂ അഞ്ചുമാസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാനാവുന്ന നോക്കിയ 9 പ്യൂര്‍വ്യൂ ആന്‍ഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. 5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി. പ്ലസ് പൊലെഡ് സ്‌ക്രീന്‍ ഉണ്ടാകും.

പിന്‍ഭാഗത്ത് അഞ്ച് ക്യാമറ സംവിധാനമുള്ള ഫോണാണിത്. മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഫോണ്‍ ഈയാഴ്ച മുതല്‍ വില്‍പ്പനയുണ്ടാകും.ഇന്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി. പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ആറ് ജി.ബി. റാമുണ്ട്. 128 ജി.ബി. ഇന്‍ബില്‍ട്ട് സ്റ്റോറേജുള്ള ഫോണില്‍ 3320 എം.എ.എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം നോക്കിയ 9 പ്യൂര്‍വിന്റെ പ്രത്യേകതയാണ്.12 മെഗാപിക്‌സലിന്റെ മൂന്ന് മോണോക്രോം സെന്‍സറുകളും 12 മെഗാപിക്‌സലിന്റെ രണ്ട് ആര്‍.ജി.ബി. സെന്‍സറുകളുമാണവ. ഒരു ചിത്രം പകര്‍ത്തുന്നതിനായി അഞ്ച് ക്യാമറകളും ഒരേസമയം പ്രവര്‍ത്തിക്കും. മുന്‍വശത്ത് 20 മെഗാപിക്‌സലിന്റെ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈഫൈ, ബ്ലൂടൂത്ത് 5.0, എന്‍.എഫ്.സി. തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ട്. പിന്‍ഭാഗത്ത് അഞ്ച് സീസ് സെര്‍ട്ടിഫൈഡ് ലെന്‍സാണ് പ്യൂര്‍ വ്യൂവില്‍ ഉപയോഗിച്ചിരിക്കുന്നത്.ഫോക്കസ് പോയിന്റ് മാറ്റുന്നതിൽ പ്യൂർ വ്യൂ ഒരു മാന്ത്രികനാണെന്നു കമ്പനി അവകാശപ്പെടുന്നു. നോക്കിയ 9 പ്യൂർവ്യു ഓരോ ഫ്രെയിമിലും 1200 ലെയറുകളായിട്ടാണത്രെ പടം പകർത്തുക. ശേഷം നമുക്കിഷ്ടമുള്ള പോയിന്റ് ഫോക്കസ് ചെയ്തെടുക്കാം. ആൾക്കൂട്ടത്തിൽ നിങ്ങൾ എവിടെയായിരുന്നാലും കൃത്യതയോടെ ഗൂഗിൾ ഫോട്ടോസിൽ വച്ച് ഫോക്കസ് ചെയ്തെടുക്കാം. ഇന്ത്യയിലിറങ്ങുമ്പോൾ നോക്കിയ 9 പ്യൂർ വ്യൂവിനു പ്രതീക്ഷിക്കപ്പെടുന്ന വില 48,800 രൂപയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍