UPDATES

Gadget of the month

പകുതിവിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ; ഓഫറുകളുമായി ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേയ്‌സ് വരുന്നു

മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ ദിവസങ്ങളില്‍ വാങ്ങാം

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ വന്‍ ഓഫറുകളുമായി ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേയ്‌സ് ‘ നടത്തുന്നു. 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ ഓഫറുകള്‍ ലഭിക്കും എന്നത് സംബന്ധിച്ച് ഇതുവരെ ഫ്‌ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. വിലകഴിവിന് പുറമെ ഫ്‌ലിപ്കാര്‍ട്ട് വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്.

മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ ദിവസങ്ങളില്‍ വാങ്ങാം.നോ കോസ്റ്റ് ഇഎംഐ, ഉല്‍പന്ന എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നല്‍കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാകുമെന്നും ഫ്‌ളിപ്കാര്‍ട്ട് പറയുന്നുണ്ട്.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് പ്രത്യേക ഓഫറുകള്‍. എല്ലാ പ്ലാറ്റ്‌ഫോമുകളിലും 10 ശതമാനം ഇളവ് ലാഭിക്കും. ടെലിവിഷനുകള്‍ക്ക് 75 ശതമാനം വരെയാണ് ഓഫര്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 29 ന് വാങ്ങുന്ന ഉല്‍പന്നങ്ങളിന്മേല്‍ 15 ശതമാനം അധിക ഇളവ് ലഭിക്കും.ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ പകുതി വിലയ്ക്ക് വില്‍ക്കുമെന്നും സൂചനയുണ്ട്.വൻ ഓഫർ ലഭിക്കുന്ന ഉൽപന്നങ്ങളുടെ വിഭാഗങ്ങളിൽ ഫാഷൻ, ലാർജ് അപ്ലയൻസസ് തുടങ്ങിയവ ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍