UPDATES

Gadget of the month

സാംസങ്ങ് ഗ്യാലക്‌സി എം40 ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

.32 എംപി പിന്‍ ക്യാമറയുമായി എത്തുന്ന ഈ ഫോണ്‍ ഏതാണ്ട് 20,000 രൂപയാണ് വില വരുന്നത്.ജൂണ്‍ 11ന് ഇറങ്ങുന്ന ഫോണ്‍ ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

സാംസങ്ങ് ഗ്യാലക്‌സി എം40 വിപണിയിലെത്തുന്നു. ഈ ജൂണ്‍ മാസം തന്നെ സാംസങ്ങ് ഗ്യാലക്‌സി എം40 ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും. സാംസങ്ങ് നാല് മാസം മുന്‍പാണ് എം സീരിസ് ഇന്ത്യയില്‍ എത്തിച്ചത്.

ആദ്യം പുറത്തിറക്കിയ എം10, എം20 എന്നീ ഫോണുകള്‍ ഇറക്കി മികച്ച അഭിപ്രായമാണ് സാംസങ്ങ് നേടിയത്. ഇതിന് പിന്നാലെയാണ് എം40 ഇറക്കുന്നത്.6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്‌ക്രീന്‍ റെസല്യൂഷന്‍ 2340X1080 ആണ്. സ്‌ക്രീന്‍ സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ മോഡില്‍ ആയിരിക്കും. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്റെ ചിപ്പ് സെറ്റ്. 6ജിബി റാം ശേഷിയാണ് ഫോണിനുണ്ടാകുക.

ആന്‍ഡ്രോയ്ഡ് 9.0 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 35000 എംഎഎച്ചായിരിക്കും ഫോണിന്റെ ബാറ്ററി ശേഷി. 128 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.32 എംപി പിന്‍ ക്യാമറയുമായി എത്തുന്ന ഈ ഫോണ്‍ ഏതാണ്ട് 20,000 രൂപയാണ് വില വരുന്നത്.ജൂണ്‍ 11ന് ഇറങ്ങുന്ന ഫോണ്‍ ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍