UPDATES

Gadget of the month

സാംസങ് ഗാലക്‌സി ടാബ് എ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു

കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കിഡ്സ് ഹോം എന്ന ഒരു ഫീച്ചര്‍ ഇതിലുണ്ടാവും. ഗെയിമുകളും മൈ ആര്‍ട്ട് സ്റ്റുഡിയോ പോലുള്ള ആപ്ലിക്കേഷനുകളുമായാണ് എട്ട് ഇഞ്ച് ഗാലക്സി ടാബ് എ എത്തുന്നത്.

ടാബ് ലെറ്റ് വിപണിയിലേക്ക് പുതിയ എട്ട് ഇഞ്ച് ഗാലക്സി ടാബ് എ സാംസങ് വിപണിയിലെത്തിച്ചു.കറുപ്പ് ചാര നിറത്തിലാണ് ടാബ് വിപണിയില്‍ എത്തിക്കുന്നത്.കനം കുറഞ്ഞ അരികുകളും, ഡ്യുവല്‍ സ്പീക്കറുകളുമായാണ് ഗാലക്സി ടാബ് എ എത്തിയിരിക്കുന്നത്.

ഗാലക്സി ടാബ് എ എട്ട് ഇഞ്ച് വൈഫൈ പതിപ്പ് ഫ്ളിപ്കാര്‍ട്ടിലും സാംസങ് ഷോപ്പിലും വ്യാഴാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ഈ മാസം അവസാനത്തോടെയാണ് എല്‍ടിഇ പതിപ്പ് വില്‍പനയ്ക്കെത്തുക. 5100 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗണ്‍ 429 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.

32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമുള്ള ഈ ടാബില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. എട്ട് ഇഞ്ച് – ഗാലക്സി ടാബ് എ വാങ്ങുന്നവര്‍ക്ക് രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും. കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കിഡ്സ് ഹോം എന്ന ഒരു ഫീച്ചര്‍ ഇതിലുണ്ടാവും. ഗെയിമുകളും മൈ ആര്‍ട്ട് സ്റ്റുഡിയോ പോലുള്ള ആപ്ലിക്കേഷനുകളുമായാണ് എട്ട് ഇഞ്ച് ഗാലക്സി ടാബ് എ എത്തുന്നത്.

സൗത്ത് കൊറിയന്‍ നിര്‍മ്മാതാവായ സാംസങ് ഗാലക്‌സി ടാബ് എയുടെ 2017 എഡിഷനെ ഇന്ത്യയിലെത്തിച്ചത്. മെറ്റല്‍ ക്ലാഡ് ഡിസൈനില്‍ ആണ് പുതിയ ഗാലക്‌സി ടാബ് എ അവതരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ റീടെയ്ല്‍ ഷോപ്പുകളിലും ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലും ഗാലക്‌സി ടാബ് എയുടെ പുതിയ എഡിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍