UPDATES

Gadget of the month

ഓണര്‍ 20 സീരീസിലെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

കിരിന്‍ 980 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബിയാണ് റാം. 256 ജിബിവരെ നീട്ടാം. പിന്‍ഭാഗത്തായി നാലു ക്യാമറകളാണ് ഓണര്‍ 20 പ്രോയ്ക്കുള്ളത്. പ്രൈമറി ക്യാമറ 48 മെഗാപിക്‌സലിന്റേതാണ്.

ഓണര്‍ 20 സീരീസിലെ ഫോണുകള്‍ പുറത്തിറക്കി. ഓണര്‍ 20 പ്രോ, ഓണര്‍ 20, ഓണര്‍ 20 ഐ എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.

6.26 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഓണര്‍ 20 പ്രോയുടേത്. കിരിന്‍ 980 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബിയാണ് റാം. 256 ജിബിവരെ നീട്ടാം. പിന്‍ഭാഗത്തായി നാലു ക്യാമറകളാണ് ഓണര്‍ 20 പ്രോയ്ക്കുള്ളത്. പ്രൈമറി ക്യാമറ 48 മെഗാപിക്‌സലിന്റേതാണ്. ബാക്കി മൂന്ന് ക്യാമറകളും 16 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നീ ക്രമത്തിലാണ്. ആന്‍ഡ്രോയിഡ് 9.0 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ ഒഎസാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി.

ഓണര്‍ 20 പ്രോയുടെ അതേ വലിപ്പവും സ്‌ക്രീനും പ്രൊസസറുമാണ് ഓണര്‍ 20 യിലുളളത്. ചെറിയ വ്യത്യാസങ്ങളേ ഫോണുകള്‍ തമ്മിലുളളൂ. എന്നാല്‍ ഓണര്‍ 20 പ്രോയുടെ പോലെതന്നെയാണ് ഓണര്‍ 20ന്റെയും മുന്‍ ക്യാമറ. ആന്‍ഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 6 ജിബിയാണ് റാം. 128 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 48 മെഗാപിക്‌സല്‍ + 16 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ + 32 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറകളാണ് ഫോണിലുളളത്.3,750 മില്ലി ആംപിയര്‍ ആണ് ഫോണിന്റെ ബാറ്ററി.

ഓണര്‍ 20 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 39,999 രൂപയാണ് ഓണര്‍ 20 യുടെ 6ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 32,999 രൂപയും ഓണര്‍ 20 ഐ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 14,999 രൂപയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍