UPDATES

Gadget of the month

ആദ്യ പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണുമായി ഓണര്‍ എത്തുന്നു

നാല് ജിബി റാം +64 ജിബി സ്റ്റോറേജ് പതിപ്പാണ് 9എക്സിന്റെ ഏറ്റവും ചെറിയ പതിപ്പ്. 9എക്സ് മാക്സ് തുടങ്ങുന്നത് 8ജിബി റാം +128 ജിബി പതിപ്പിലാണ്. അതുപോലെ 9എക്സ് മാക്സില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്

ഓണര്‍ ആദ്യ പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്ഫോണ്‍ പ്രഖ്യാപിച്ചു. ഓണറിന്റെ 9എക്സ്, 9എക്സ് മാക്സ് സ്മാര്‍ട്ഫോണുകളിലാണ് പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഉണ്ടാവുക.

നാല് ജിബി റാം +64 ജിബി സ്റ്റോറേജ് പതിപ്പാണ് 9എക്സിന്റെ ഏറ്റവും ചെറിയ പതിപ്പ്. 9എക്സ് മാക്സ് തുടങ്ങുന്നത് 8ജിബി റാം +128 ജിബി പതിപ്പിലാണ്. അതുപോലെ 9എക്സ് മാക്സില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്.രണ്ട് ഫോണുകളില്‍ 6.59 ഇഞ്ച് 1080പിക്സല്‍ എല്‍സിഡി ഡിസ്പ്ലേ, 4000 എംഎഎച്ച് ബാറ്ററി, ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി സിപോര്‍ട്ട്, എന്നിവയുണ്ടാവും.

9എക്സില്‍ഡ്യുവല്‍റിയര്‍ക്യാമറയും.16മെഗാപിക്‌സല്‍സെന്‍സറാണ്രണ്ട്ഫോണുകളുടേയുംപോപ്പ്അപ്പ്സെല്‍ഫിക്യാമറയിലുണ്ടാവുക.വാവേയുടെ കിരിന്‍ 810 പ്രൊസസറാണ് ഈ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ ഉടനെ എത്തുമോ എന്നത് വ്യക്തമല്ല.

ജൂലായ് 30 നാണ് ഓണര്‍ 9എക്സ് ചൈനയില്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 9 നാണ് 9 എക്സ് മാക്സ് വിപണിയിലിറക്കുക. 9എക്സിന് 1399 യുവാന്‍ ആണ് വില (14045 രൂപ), 9എക്സ് മാക്സിന് 2199 യുവാനും ആണ് വില (22076 രൂപ).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍