48 മെഗാപിക്സലിന്റെ സോണി ഐ.എം.എക്സ്. സെന്‍സറാണ് ഓണര്‍ വ്യൂ 20-ന്റെ പ്രധാന സവിശേഷത. സ്ലോ മോഷന്‍ വീഡിയോ റെക്കോഡിങ് ഉള്‍പ്പടെയുള്ള പ്രത്യേകതകളുണ്ട്.
ഓണര്‍ വ്യൂ 20 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു.നിരവധി സവിഷേതകളുമായിട്ടാകും ഓണര്‍ 20 ഇന്ത്യന്‍ വിപണിയിലെത്തുക .ഏറ്റവും പുതിയ എന്‍.എം ഒക്ടാ കോര്‍ ഹൈസിലിക്കോണ്‍ കിരിന്‍ 980 എസ് എസ്.ഒ.സി. പ്രോസസറാകും ഓണര്‍ വ്യൂ 20യില്‍ ഉണ്ടാവുക.രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്ന ഓണര്‍ വ്യൂ 20-ല്‍ ആന്‍ഡ്രോയിഡ് 9.0 പൈ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലെയും 2.6 ജിഗാഹെര്‍ട്‌സ്, 1.9 ജിഗാഹെര്‍ട്‌സ്, 1.8 ജിഗാഹെര്‍ട്‌സ് എന്നിങ്ങനെ ക്ലോക്ക് സ്പീഡുള്ള പ്രോസസറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
48 മെഗാപിക്സലിന്റെ സോണി ഐ.എം.എക്സ്. സെന്‍സറാണ് ഓണര്‍ വ്യൂ 20-ന്റെ പ്രധാന സവിശേഷത. സ്ലോ മോഷന്‍ വീഡിയോ റെക്കോഡിങ് ഉള്‍പ്പടെയുള്ള പ്രത്യേകതകളുണ്ട്. മുന്‍ ഭാഗത്ത് 25 മെഗാപിക്സലിന്റെ ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ.ഐ. ഫോട്ടോ, നൈറ്റ് സീന്‍, പോര്‍ട്രയിറ്റ്, ഫണ്‍ എ.ആര്‍., ടൈം ലാപ്‌സ് ഫോട്ടോഗ്രാഫി, സ്ലോ മോഷന്‍ തുടങ്ങിയ പ്രത്യേകതകള്‍ മുന്‍ഭാഗത്തെ ക്യാമറയ്ക്കുമുണ്ട്. യോയോ വെര്‍ച്വല്‍ അസിസ്റ്റന്റ് മറ്റൊരു പ്രത്യേകതയായിരിക്കും.
ഡാറ്റയിലേക്കും വൈഫൈയിലേക്കും സ്വയം മാറുന്ന ടര്‍ബോ ടെക്നോളജി ഫോണിന്റെ പ്രത്യേകതയാണ്. ബ്രൗസിങ് കൂടുതല്‍ അനായാസമാക്കുന്നതാകും അത്. ബ്ലൂടൂത്ത് 5.0, വൈഫൈ, ജി.പി.എസ്./എ.ജി.പി.എസ്., യു.എസ്.ബി. ടൈപ്പ്-സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുണ്ടാവും. ഗെയിമിങ് സെഷനുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജി.പി.യു. ടര്‍ബോ സാങ്കേതികതയുമുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ഈ മാസം അവസാനം ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.