UPDATES

Gadget of the month

അലക്സയുമായി ചേര്‍ന്ന് എച്ച്.പി ലാപ്ടോപ് ഇന്ത്യന്‍ വിപണിയില്‍

പത്താം തലമുറയില്‍പെട്ട ഇന്റല്‍ കോര്‍ ഐ 7പ്രോസസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പവിലിയന്‍ എക്സ് 360 ല്‍ 16ജിബി റാം ഏറ്റവും മികച്ച ലാപ്ടോപ്പ് അനുഭവം സാധ്യമാക്കുന്നു

എച്ച്പി ബില്‍റ്റ് ഇന്‍ അലക്‌സ ആപ്ലിക്കേഷനുമായി ആദ്യ ലാപ്‌ടോപ്പ് വിപണിയിലെത്തിച്ചു.ലാപ്‌ടോപ്പില്‍ ഹാന്‍ഡ്സ് ഫ്രീയായി അലക്‌സാ ലഭ്യമാണ്. പിസിയുടെ മൈക്രോഫോണ്‍, സ്പീക്കറുകള്‍ എന്നിവ ഉപയോഗിച്ച് അലക്സാ ആക്‌സസ് ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.പത്താം തലമുറയില്‍പെട്ട ഇന്റല്‍ കോര്‍ ഐ 7പ്രോസസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പവിലിയന്‍ എക്സ് 360 ല്‍ 16ജിബി റാം ഏറ്റവും മികച്ച ലാപ്ടോപ്പ് അനുഭവം സാധ്യമാക്കുന്നു

എച്ച്പി, പവലിയന്‍ എക്‌സ് 360 പ്രീമിയം കണ്‍വേര്‍ട്ടിബിള്‍ സീരീസിലാണ് ഈ സവിശേഷത ലഭ്യമാകുക. കൂടാതെ മികച്ച പ്രകടനം, കാര്യക്ഷമത, ബാറ്ററി കരുത്ത്, സ്പീഡ് എന്നിവയിലും എക്‌സ് 360 വളരെ നിലവാരം പുലര്‍ത്തുന്നുണ്ട്.

68,990രൂപ മുതലാണ് ഇതിന്റെ വില.14 ഇഞ്ച് മൈക്രോ എഡ്ജ് ബെസല്‍, ഫുള്‍ എച്ച്ഡി എല്‍ഇഡി ബാക്ക് ലൈറ്റ് ടച് ഡിസ്‌പ്ലേ, എന്നിവ അടങ്ങിയ എക്‌സ് 360ല്‍ എന്‍വിഐഡിഐഎ ജിഫോഴ്സ് എംഎക്‌സ് 250 യാണ് ഗ്രാഫിക്‌സ് ആവശ്യങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.58 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം.

അതുമാത്രമല്ല ഒരു യുഎസ്ബി ടൈപ്പ് സി, രണ്ട് യുഎസ്ബി ടൈപ്പ് എ, ഒരു എസി സ്മാര്‍ട്ട് പിന്‍, ഒരു എച്ച്ഡിഎംഐ, ഒരു ഹെഡ്ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നീ പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍